
മലേഗാവ് സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനാക്കിയ ലെഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവിയിലേക്ക് ഉള്ള സ്ഥാനക്കയറ്റത്തിന് അനുമതി ലഭിച്ചു. 2008 നവംബറിൽ മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുമ്പോൾ പുരോഹിത് മിലിറ്ററി ഇന്റലിജൻസിൽ ലെഫ്റ്റനന്റ് കേണലായിരുന്നു. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം ഉൾപ്പെടെ എല്ലാ നടപടികളും ദീർഘകാലം മരവിപ്പിച്ചിരുന്നു. രാജ്യത്ത് ഒരു സൈനിക ഉദ്യോഗസ്ഥൻ തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ ആദ്യ സംഭവമായിരുന്നു ഇത്.
Also Read: ഗൾഫിലെ എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ തീരുമാനം
2025 ജൂലൈയിൽ എൻഐഎ കോടതി പുരോഹിതിനെയും മുൻ ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂർ ഉൾപ്പെടെ ആറ് പേരെയും കേസിൽ കുറ്റവിമുക്തരാക്കി. ഇതിന് പിന്നാലെയാണ് സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട നടപടി വീണ്ടും സജീവമായത്..തുടർന്ന്, ദീർഘകാല വിചാരണ തന്റെ ഔദ്യോഗിക ജീവിതത്തെ ഗുരുതരമായി ബാധിച്ചുവെന്നും അർഹമായ സ്ഥാനക്കയറ്റം തടയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി പുരോഹിത് സായുധ സേനാ ട്രൈബ്യൂണലിനെ സമീപിച്ചു. ജുഡീഷ്യൽ നടപടികളിലെ കാലതാമസം സൈനിക ശ്രേണിയിൽ ഉയരാനുള്ള ന്യായമായ അവസരം നഷ്ടപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

