‘വില്ലന് സര്‍പ്രൈസ് നല്‍കി നായിക’, ദേവനന്ദയും സമ്പത്തും കണ്ടുമുട്ടിയേേപ്പാള്‍; വീഡിയോ

മാളികപ്പുറത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ താരമാണ് ദേവനന്ദ. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി വേഷമിട്ട സമ്പത്ത് റാമിന് എയര്‍പോര്‍ട്ടില്‍ വെച്ച് അപ്രതീക്ഷമായി കണ്ടതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദേവനന്ദ.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിശ്രമിക്കുകയായിരുന്ന സമ്പത്ത് റാം തന്റെ അടുത്തേക്കോടിവരുന്ന കുഞ്ഞുമാലാഖയെക്കണ്ട് വിസ്മയം പൂണ്ടു. പിന്നീട് അതു ദേവനന്ദയാണെന്ന് തിരിച്ചറിഞ്ഞ സമ്പത്തിന്റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. ദേവനന്ദയെ കെട്ടിപ്പിടിച്ചാണ് സമ്പത്ത് സ്‌നേഹം പങ്കുവച്ചത്. ദേവനന്ദയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

സമൂഹമാധ്യമത്തില്‍ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണ് ദേവനന്ദയ്ക്കുള്ളത്. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം അരണ്‍മനൈ നാലാം ഭാഗത്തിലൂടെ തമിഴകത്തും താരമാകാന്‍ തയ്യാറെടുക്കുകയാണ് ദേവനന്ദ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News