ഹിന്ദു ഗ്രൂപ്പ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡിൽ നിന്ന് മാലിനി പാർത്ഥസാരഥി രാജിവച്ചു

ഹിന്ദു ഗ്രൂപ്പ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡിൽ നിന്ന് മാലിനി പാർത്ഥസാരഥി രാജിവച്ചു. കുറച്ചുകാലങ്ങളായി എഡിറ്റോറിയൽ, എഡിറ്റോറിയൽ ബോർഡ്‌ എന്നിവയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മാലിനി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് രാജി.

ചെങ്കോൽ വിവാദവുമായി ബന്ധപ്പെട്ട്‌ ബോർഡുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ്‌ രാജി. എഡിറ്റോറിയൽ വീക്ഷണങ്ങളെ നിക്ഷ്‌പക്ഷമാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും അവർ പറഞ്ഞു.

അടുത്തിടെ ചെങ്കോൽ വിഷയവുമായി ബന്ധപ്പെട്ട്‌ ദ ഹിന്ദുവിന്റെ വസ്‌തുതാ പരിശോധനയെ ആർഎസ്‌എസ്‌ സൈദ്ധാന്തികൻ എസ്‌ ഗുരുമൂർത്തി എതിർക്കുകയുണ്ടായി. ഇതിനോട്‌ അനുകൂലമായാണ്‌ മാലിനി പ്രതികരിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News