‘സ്വന്തം പാർട്ടി ആരെയും എംബാം ചെയ്യാതെയിരുന്നാൽ അവനവന് കൊള്ളാം’; കെ സുരേന്ദ്രന്റെ ‘എംബാംപുരാൻ’ പരാമർശത്തിൽ മല്ലിക സുകുമാരന്റെ മറുപടി, കൈരളിന്യൂസ് എക്സ്ക്ലൂസീവ്

mallika sukumaran

എമ്പുരാനെതിരെ ഇപ്പോൾ നടക്കുന്നത് പ്ലാനിങ്ങോടെയുള്ള ആക്രമണം എന്ന് നടി മല്ലിക സുകുമാരൻ. പൃഥിരാജിനോടുള്ള ആക്രമണം രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണോ എന്നാണ് ആദ്യം ചിന്തിച്ചത്. ഈ പടം ഇറങ്ങാതെയിരിക്കാൻ വേണ്ടി ഇവിടെ ചില ആസൂത്രിത കാര്യങ്ങൾ നടന്നതായി പല മാധ്യമ സുഹൃത്തുക്കളും എന്നോട് പറഞ്ഞു. മലയാളത്തിൽ നിരവധി സിനിമകൾ ഇറങ്ങണം വിജയികണം എന്നൊന്നും മലയാള സിനിമാക്കാർ ഇല്ലേ എന്നാണ് എന്റെ സംശയം. മേജർ രവിയുടേത് ദേശസ്നേഹമല്ല, വ്യക്തി സ്നേഹമാണെന്നും മല്ലിക പറഞ്ഞു.

ALSO READ: ‘എമ്പുരാനിൽ’ വിവാദം; മോഹൻലാൽ മാപ്പ് പറഞ്ഞതിന് പിന്നാലെ ഫാൻസ് അസോസിയേഷനിൽ കൂട്ടരാജി

ഇത്തരത്തിലുളളതൊക്കെയാണ് നടക്കുന്നതെങ്കിൽ പിണറായി വിജയനെ പോലെയുള്ളവർ ഇനിയും അധികാരത്തിൽ വരണമെന്നാണ് എന്റെ ആഗ്രഹമെന്നും മല്ലിക പറഞ്ഞു. കെ സുരേന്ദ്രന്റെ ‘എംബാംപുരാൻ’ പ്രതികരണത്തിലും മല്ലിക മറുപടി പറഞ്ഞു. സ്വന്തം പാർട്ടി എംബാം ചെയ്യാതെ നോക്കിയാൽ മതിയെന്ന് മല്ലിക പറഞ്ഞു. മമ്മൂട്ടിയുടെ പിന്തുണയ്ക്കും നടി നന്ദി അറിയിച്ചു.

അതേസമയം ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്ന് മന്ത്രി സജി ചെറിയാൻ. എമ്പുരാൻ സിന്മ കാണാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. സിനിമ ഒരു കലാപ്രവർത്തനം മാത്രമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്. കേരളം പോലൊരു സംസ്ഥാനത്ത് ആണ് ഇത് നടക്കുന്നത്. അസഹിഷ്ണുത ഉള്ളവരാണ് ഇത്തരം കാര്യങ്ങളെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാർ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമല്ല. 17 ഭാഗം വെട്ടി മാറ്റിയതിനോട് യോജിക്കാൻ കഴിയില്ല. ധൈര്യപൂർവ്വം സിനിമ പ്രദർശിപ്പിക്കണം. ഒരു സംവിധായകനോടോ നടനോടോയുള്ള പ്രശ്നമല്ല ഇത്. പൃഥ്വിരാജും മോഹൻലാലും മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ്. അവർ ഒരു വീക്ഷണത്തോടെയാണ് സിനിമ ഇറക്കുക. തെറ്റ് ചെയ്യാത്തവർ എന്തിനാണ് പ്രശ്നം ഉണ്ടാകുന്നത്. തെറ്റ് ചെയ്തവരാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News