മല്ലിക സുകുമാരൻ അമ്മയിൽ നിന്ന് രാജിവച്ചു; ശ്വേതയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ചാണ് രാജി

അമ്മയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ. സ്നേഹത്തോടെ പടിയിറങ്ങുന്നു എന്നുപറഞ്ഞു കൊണ്ടാണ് മല്ലിക സുകുമാരൻ രാജി പ്രഖ്യാപിച്ചത്. ശ്വേതയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് രാജി.

കഴിഞ്ഞ ദിവസമാണ് അമ്മ ജനറൽ ബോഡി യോ​ഗത്തിലെ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ ശ്വേതാ മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചത്. ജനറൽ ബോഡി യോ​ഗത്തിനിടെ സ്റ്റേജിൽ കയറി ശ്വേതാ മേനോൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജി.

Also Read: ഷൂട്ടിങ്ങിനിടെ തൊഴിലാളി മരിച്ചു; 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി സഞ്ജയ് ലീല ബൻസാലി, 50 ലക്ഷം നൽകണമെന്ന് സിനിമാ സംഘടന

അമ്മ ഭരണസമിതി രാജിവച്ചതിന് പിന്നാലെ താരസംഘടനയെ നയിക്കാൻ ഒമ്പത് അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. കൺവീനറായി രമേശ് പിഷാരടിയെയാണ് തെരഞ്ഞെടുത്തത്. ഗണേഷ് കുമാർ സുരേഷ് കൃഷ്ണ എന്നിവർ കമ്മിറ്റിയിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News