അദ്ദേഹം വരുന്നത് കാണുമ്പോഴേ പൃഥ്വിക്ക് ദേഷ്യം വരും, അന്ന് ഓര്‍ക്കണമായിരുന്നെന്ന് ഞാനും പറയും: മല്ലിക സുകുമാരന്‍

കുടുംബത്തെ കുറിച്ചും തന്റെ പഴയകാല ഓണത്തെ കുറിച്ചും മനസ് തുറന്ന് നടി മല്ലിക സുകുമാരന്‍. തറവാട്ടില്‍ ഊഞ്ഞാല്‍ കെട്ടി ആടുകയൊക്കെ ചെയ്തിരുന്നു. ഇന്ദ്രജിത്ത് ജനിച്ചതിന് ശേഷം വന്ന ഓണമാണ് തന്റെ ഓര്‍മയിലെ ഏറ്റവും നല്ല ഓണമെന്നും താരം പറഞ്ഞു.

Also Read : ‘നാടിന്റെ ശാപമാണ് ഗോഡ്‌സെ’; പി എസ് ശ്രീധരന്‍ പിള്ള

കഴിഞ്ഞ ഓണത്തിന് പൃഥ്വിരാജ് ആടുകള്‍ക്ക് നടുക്ക് കിടക്കുന്ന ഫോട്ടോയാണ് താന്‍ കണ്ടത്. ആ ഓണം എല്ലാവര്‍ക്കും കൂടി ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ ഓണം എല്ലാവരും ഒരുമിച്ച് ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ മനസ് തുറന്ന് സംസാരിച്ചത്. വീട്ടിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് വരുന്നത് കാണുമ്പോഴേ പൃഥ്വിക്ക് ദേഷ്യം വരുമെന്നും താരം പറഞ്ഞു.

വീട്ടിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് വരുന്നത് കാണുമ്പോഴേ പൃഥ്വിക്ക് ദേഷ്യം വരും. വരുന്നുണ്ട് വരുന്നുണ്ട് എന്ന് പറയും. ചാടുമ്പോള്‍ ഓര്‍ക്കണമായിരുന്നെന്നും ഞാനും പറയും. മോഹന്‍ലാലിനെയൊക്കെ പോലെ കഴിയുന്നതും ഫൈറ്റ് സീനുകളൊക്കെ സ്വയം ചെയ്യാനാണ് ഇവരെല്ലാം ആഗ്രഹിക്കുന്നത്.

സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോള്‍ പൃഥ്വി ആദ്യമൊക്കെ ഏതെങ്കിലും ഒരു മൂലയിരുന്ന് പുസ്തകമോ മറ്റോ വായിക്കും. വലിയ സംസാരമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് അതില്‍ നിന്നൊക്കെ ഒരുപാട് മാറ്റം വന്നു. ഈ ഓണം എല്ലാവരും ഒരുമിച്ച് ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്.

Also Read : മീഡിയാവൺ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ്‌ നടത്തുന്നത്; നിങ്ങളല്ല പ്രേക്ഷകരും ജനങ്ങളുമാണ്‌ ജാഗ്രത പുലർത്തേണ്ടത്‌; മന്ത്രി എം ബി രാജേഷ്

കഴിഞ്ഞ ഓണത്തിന് പൃഥ്വിരാജ് ആടുകള്‍ക്ക് നടുക്ക് കിടക്കുന്ന ഫോട്ടോയാണ് താന്‍ കണ്ടത്. ആ ഓണം എല്ലാവര്‍ക്കും കൂടി ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

തന്റെ പഴയ ഓണക്കാലത്തെ കുറിച്ചും താരം അഭിമുഖത്തില്‍ ഓര്‍ത്തു. അന്ന് തറവാട്ടില്‍ ഊഞ്ഞാല്‍ കെട്ടി ആടുകയൊക്കെ ചെയ്തിരുന്നു. ഇന്ദ്രജിത്ത് ജനിച്ചതിന് ശേഷം വന്ന ഓണമാണ് തന്റെ ഓര്‍മയിലെ ഏറ്റവും നല്ല ഓണമെന്നും താരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like