പോയവർ പോകട്ടെ, ‘ഇന്ത്യ’ മുന്നണി ഒറ്റകെട്ടായി പോരാടും: നിതീഷ് കുമാറിന്റെ രാജിയിൽ മല്ലികാർജുൻ ഖാർഗെയുടെ മറുപടി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മല്ലികാർജുൻ ഖാർഗെ രംഗത്ത്. പോയവർ പോകട്ടെയെന്നും ‘ഇന്ത്യ’ മുന്നണി ഇതിനെ ഒറ്റകെട്ടായി പോരാടുമെന്നും ഖാർഗെ പ്രതികരിച്ചു. ജെഡിയു പോകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് പറഞ്ഞ ഖാർഗെ ‘ഇന്ത്യ’ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും വ്യക്തമാക്കി.

ALSO READ: ചാണകമിട്ടാൽ കവുങ്ങ് തഴച്ചു വളരും, പിന്നെ മുറുക്കാൻ അടയ്ക്കയ്ക്ക് വേറെവിടെയും പോകണ്ട

നാടകീയതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് മണിക്കൂറുകൾക്ക് മുൻപ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം ഉടന്‍ ഉണ്ടാകും. ഇന്ത്യ മുന്നണി പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിച്ചില്ലെന്നും മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും നിതീഷ് കുമാര്‍. അതേസമയം ഓപ്പറേഷന്‍ താമരയിലൂടെ ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപി വിലക്കെടുത്തതായും റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News