മോദിക്കെതിരായ ‘വിഷപ്പാമ്പ്’ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഖാര്‍ഗേ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി നടത്തിയ വിഷപ്പാമ്പ് പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മാപ്പ് പറഞ്ഞു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിക്കുകയോ ബുദ്ധിമുട്ടിക്കുകയോ അസ്വസ്ഥരാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഖേദപ്രകടനം നടത്തുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രിയുമായി പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ആര്‍എസ്എസ്-ബിജെപി ആശയങ്ങള്‍ വിഷലിപ്തമാണ്. എന്നാല്‍ അതിനെ പ്രധാനമന്ത്രിയുമായി താരതമ്യപ്പെടുത്തിയെന്നും താന്‍ അദ്ദേഹത്തെക്കുറിച്ചാണ് അഭിപ്രായം പറഞ്ഞതെന്നും അവകാശപ്പെട്ടു. ആരെയും കുറിച്ച് സംസാരിക്കുകയോ ആരെയെങ്കിലും വേദനിപ്പിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല എന്നും ഖാര്‍ഗേ വ്യക്തമാക്കി.

പ്രധാനമന്ത്രി മോദി ഒരു വിഷപ്പാമ്പിനെ പോലെയാണ്. ചില പാമ്പുകള്‍ക്ക് വിഷമുണ്ടോ ഇല്ലയോ എന്ന് നമുക്ക് സംശയം തോന്നും. എന്നാല്‍ വിഷമുണ്ടോ എന്നറിയാന്‍ നിങ്ങള്‍ ഒന്ന് നക്കി നോക്കിയാല്‍ മതി, അപ്പോള്‍ തന്നെ നിങ്ങള്‍ മരിക്കും എന്നായിരുന്നു ഖാര്‍ഗേയുടെ പ്രസ്താവന. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കലബുര്‍ഗിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ഖാര്‍ഗേയുടെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here