പ്രതിപക്ഷ ഐക്യം; ഖാര്‍ഗെ-പവാര്‍ കൂടിക്കാഴ്ച നടത്തി

2024 ല്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി എന്‍സിപി നേതാവ് ശരദ് പവാര്‍ വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ശരത് പവാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്

എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തെ എല്ലാവരും ഒന്നിച്ച് നില്‍ക്കുമെന്നു ശരദ് പവാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ശരദ് പവാര്‍ മുംബൈയില്‍ നിന്നെത്തി തങ്ങള്‍ക്ക് വഴികാട്ടിയാവുന്നതില്‍ സന്തോഷമുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. രാജ്യത്തെ രക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും ഒരുമിച്ച് നില്‍ക്കാനും പോരാടാനും തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഖാര്‍ഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ എംപി എന്നിവര്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News