മല്ലു ട്രാവലർ ലണ്ടനിൽ; ജാമ്യമില്ലെങ്കിലും അടുത്തയാഴ്ച്ച നാട്ടില്‍ എത്തും

മുൻ കൂർ ജാമ്യാപേക്ഷ കോടതിയിൽ പരിഗണിക്കാനിരിക്കെ മല്ലു ട്രാവലർ കാനഡയിൽ നിന്നും ലണ്ടനിലെത്തി.അടുത്തയാഴ്ച നാട്ടിലേക്ക് എത്തുമെന്നാണ് വിവരം. ജാമ്യം ലഭിച്ചാലും, ഇല്ലെങ്കിലും നാട്ടിലെത്തുമെന്ന് മല്ലു ട്രാവലറിന്റെ അഭിഭാഷകൻ വ്യക്തമാക്കി.സെ​പ്​​റ്റം​ബ​ർ 13-നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.

Also read:കാട്ടുപന്നിയിടിച്ച് ബൈക്കുമറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

സൗദി യുവതി നൽകിയ ലൈംഗികാതിക്രമ കേസിലാണ് മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാന് നേരെ അന്വേഷണം നടക്കുന്നത്.അ​ഭി​മു​ഖ​ത്തി​നെ​ന്ന്​ പ​റ​ഞ്ഞ്​ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ യു ​ട്യൂ​ബ​ർ​ പീഡിപ്പിച്ചു എ​ന്നാ​ണ്​ സൗ​ദി യു​വ​തി​യു​ടെ പ​രാ​തി. യുവതി എറണാകുളം സെൻട്രൽ പൊലീസ് മുൻപാകെ പരാതി സമർപ്പിക്കുകയും, മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. സൗദി എംബസിക്കും, കോൺസുലേറ്റിനും നൽകിയ പരാതിയിൽ കേന്ദ്ര ഏജൻസികളും വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇതിനിടെ പൊലീസ് മല്ലു ട്രാവലറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

Also read:മയക്കുമരുന്ന് കേസ്; കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിങ് ഖൈറ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here