മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ സന്നദ്ധം; പ്രഖ്യാപനവുമായി മമത ബാനര്‍ജി

ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കനക്കവേ, മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ സന്നദ്ധമാണെന്ന് അറിയിച്ച് മമത ബാനര്‍ജി. ജൂനിയര്‍ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ച മുടങ്ങിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമത നിലപാട് അറിയിച്ചത്.

ALSO READ:യെച്ചൂരിയെന്ന ഇടതുപോരാളിയുടെ വിയോഗം അതീവ ദുഃഖകരം; പവൻ കല്യാൺ

‘ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് ഞാന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണ്. എനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണ്ട. വനിത ഡോക്ടര്‍ക്ക് നീതി വേണം. സാധാരണക്കാര്‍ക്ക് വൈദ്യചികിത്സ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’- മമത ബാനര്‍ജി പറഞ്ഞു.

ALSO READ:യെച്ചൂരി ഒരു പോരാളിയായിരുന്നു; രാജ്യത്തിന് തീരാനഷ്ടം: ബൃന്ദ കാരാട്ട്

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച തല്‍സമയം സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. അതേസമയം കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാകാതെ തുടരുകയാണ്. പൊതുജനം ഇതിനകം തന്നെ പ്രക്ഷോഭം ഏറ്റെടുത്ത സാഹചര്യമാണ് നിലവിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News