
ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും വൻ തിരിച്ചടി. ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത സ്പീക്കറുടെ നടപടിയിൽ അടിയന്തരമായി ഇടപെടാനോ, ഇടക്കാല സ്റ്റേ നൽകാനോ കൊൽക്കത്ത ഹൈക്കോടതി തയ്യാറായില്ല. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 28-ലേക്ക് മാറ്റിയ കോടതി, അതുവരെ സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി.
ഹർജി നൽകിയ മമത പക്ഷത്തിന് അനുകൂലമായി പ്രഥമദൃഷ്ട്യാ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യങ്ങൾ നിലവിലില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്. തൃണമൂൽ കോൺഗ്രസ് എം എൽ എമാരിൽ അറുപതോളം പേരുടെ പിന്തുണയോടെ ആണ് റിതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ തൃണമൂലിന് വീണ്ടും ഏറ്റ വൻപ്രഹരമായിരുന്നു ആഭ്യന്തര കലങ്ങളും പ്രശ്നങ്ങളും.
Also read: നീറ്റ്, സിബിഎസ്ഇ ക്രമക്കേടിൽ ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണം; ദില്ലി എസ്എഫ്ഐ മാർച്ച് നാളെ
Mamata Banerjee has suffered another setback after the Calcutta High Court declined to immediately intervene in the Speaker’s decision to appoint Ritabrata Banerjee as the Leader of the Opposition.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

