ശിവസേന പിളർന്നത് പോലെ തൃണമൂൽ കോൺഗ്രസും പിളരുമോ ? മമത ബാനർജിയെ ആശങ്കയിലാക്കി തൃണമൂൽ കോൺഗ്രസിൽ വിമത നീക്കം ശക്തം

Rebellion Brews in Trinamool Congress?

മമത ബാനർജിയെ വലിയ പ്രതിസന്ധിയിൽ ആക്കി തൃണമൂൽ കോൺഗ്രസിൽ വിമത നീക്കം ശക്തം. ഋതപ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ വിമതർ നീക്കം തുടങ്ങി. മഹാരാഷ്ട്രയിൽ ശിവസേന പിളർന്നത് പോലെ തൃണമൂൽ കോൺഗ്രസും പിളരുമോ എന്ന ആശങ്കയിൽ ആണ് മമത ബാനർജി.

തൃണമൂൽ കോൺഗ്രസിൻ്റെ 80 MLA മാരിൽ അമ്പതിലധികം പേരും വിമത പക്ഷത്തെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. കൊൽക്കത്തയിലെ ഹോട്ടലിൽ വിമത MLA മാർ യോഗം ചേർന്നതായി സസ്പെൻ്റ് ചെയ്യപ്പെട്ട തൃണമൂൽ നേതാവ് റിജു ദത്ത വെളിപ്പെടുത്തിയതോടെയുടെയുടെ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്കെന്ന സൂചനകൾ കൂടി നൽകുന്നുണ്ട്.

വിമത നീക്കം ശക്തിപെടുന്നത് മമത ബാനർജിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ശോഭൻദേബ് ചത്തോബാധ്യയയെ പ്രതിപക്ഷ നേതാവാക്കിയത് അഭിഷേക് ബാനാർജിയുടെ ഏകപക്ഷീയ തീരുമാനമെന്ന് വിമത നീക്കത്തിന് നേതൃത്വം നൽകുന്നവർ ആരോപിക്കുന്നു.

ALSO READ: ബിജെപി പാളയം വിട്ട് അണ്ണാമലൈ ? രാജി വച്ചതായി സൂചന

നേരത്തെ വ്യാജ ഒപ്പിടൽ വിവാദം ഉയർത്തിയ സന്ദീപൻ സാഹ, ഋതബ്രത ബാനർജി എന്നിവരെ തൃണമൂലിൽ നിന്നും പുറത്താക്കിയിരുന്നു. മമത ബാനർജിയുടെ അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ വ്യാജ ഒപ്പിടൽ കേസിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം അഭിഷേക് ബാനർജിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളെന്ന് പാർട്ടി യോഗത്തിൽ എംഎൽഎമാരുടെ ഭാഗത്ത് നിന്നും വിമർശനം ഉയർന്നിരുന്നു. ഇതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മമത ബാനർജി നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News