ബംഗാളിൽ ഷാജഹാൻ ഷെയ്ഖിനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മമത സർക്കാർ

ബംഗാളിൽ ഷാജഹാൻ ഷെയ്ഖിനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മമത സർക്കാർ. സന്ദേശ്ഖാലി ലൈംഗീകാതിക്രമ, ഭൂമി തട്ടിപ്പ് കേസിൽ ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലായതിന് പിന്നാലെയാണ് നീക്കം. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവത്തിൽ പാർട്ടി പ്രതിരോധത്തിലായേക്കുമെന്ന വിലയിരുത്തലിൽ കൂടിയാണ് തൃണമൂലിൻ്റെ നടപടി.

Also read:‘വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഹൈക്കോടതിയിൽ നിന്നും നീതി ലഭിച്ചില്ല’: പി ജയരാജൻ

ഷാജഹാന്‍ ഷെയ്ഖും അനുയായികളും ചേ ർന്ന്ലൈംഗികാതിക്രമത്തിനിരയാക്കിയെന്നും ഭൂമി തട്ടിയെടുത്തുവെന്നുമുള്ള സന്ദേശ് ഖാലിയിലെ സ്ത്രീകളുടെ പരാതി വലിയ സംഘർഷങ്ങൾക്കാണ് ഇടയാക്കിയത്. ഷാജഹാൻ ഷെയ്ഖിനെ സംരക്ഷിക്കുന്നതിൽ തൃണമൂൽ കോൺഗ്രസിനെതിരെ ശക്തന്മായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാനെതിരെ നടപടി സ്വീകരിച്ച് തൃണമൂൽ കോൺഗ്രസ് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. പാർട്ടിയിൽ നിന്ന് ആറ് വർഷത്തേയ്ക്കാണ് സസ്‌പെൻഡ് ചെയ്തത്. ഷാജഹാൻ ഷെയ്ഖിനെതിരായ കുറ്റങ്ങൾ തെളിയുകയും തുടർനടപടികളും ഉണ്ടായാൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്നാണ് പാർട്ടിയുടെ വാദം.

Also read:അതിവേഗ ഇന്റര്‍നെറ്റും സിനിമയും ഇനി കോമ്പോയില്‍; ഒടിടി പ്ലേ പ്രീമിയവും കെസിസിഎല്ലും ഒരുമിക്കുന്നു

ഒളിവില്‍പ്പോയി അന്‍പത്തിയഞ്ച ദിവസങ്ങൾക്ക് ശേഷം ഇന്ന് രാവിലെയാണ് പോലീസ് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തടസ്സമില്ലെന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. ഷാജഹാൻ്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും കുറ്റാരോപിതൻ. റേഷൻ അഴിമതി കേസിലും പ്രതിയായ ഷാജഹാൻ ഷെയ്ഖിനെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം കോടതിയിൽ ഹാജരാക്കിയ ഷാജഹാനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത ദിവസം പോലീസ് ഷാജഹാൻ ഷെയ്ഖുമയി സന്ദേശ്ഖാലിയിൽ എത്തുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here