പുളിയും മധുരവും ചെറിയ എരിവും ചേര്‍ന്ന മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം ഞൊടിയിടയില്‍

പുളിയും മധുരവും ചെറിയ എരിവും ചേര്‍ന്ന മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം ഞൊടിയിടയില്‍ തനി നാടന്‍ രീതിയില്‍ മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

വേണ്ട ചേരുവകൾ…

നാടൻ മാമ്പഴം 5 എണ്ണം

പച്ചമുളക് 5 എണ്ണം

മുളക് പൊടി കാല്‍ ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍

ഉലുവപ്പൊടി കാല്‍ ടീസ്പൂണ്‍

തൈര് ഒരു കപ്പ്

ഉപ്പ് ആവശ്യത്തിന്

വെളിച്ചെണ്ണ 2 ടീസ്പൂൺ

വറ്റല്‍മുളക് 2 എണ്ണം

കറിവേപ്പില ആവശ്യത്തിന്

ഉലുവ ഒരു നുള്ള്

തേങ്ങ അരമുറി ചിരകിയത്

ജീരകം കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം…

മാമ്പഴം തൊലി കളഞ്ഞ് ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, വെള്ളം എന്നിവ ചേര്‍ത്ത് വേവിയ്ക്കുക.

മാമ്പഴം നല്ലതു പോലെ വെന്ത് പാകമാകുമ്പോള്‍ തേങ്ങയും ജീരകവും പച്ചമുളകും അരച്ചത് ചേര്‍ക്കുക. ഇവയെല്ലാം കൂടി നല്ലതു പോലെ തിളച്ച് പാകമായാല്‍ തൈര് ചേര്‍ത്ത് ഇളക്കുക.

തിളയ്ക്കുന്നതിന് മുന്‍പ് ഉലുവപ്പൊടിയും ചേര്‍ത്ത് കറിവേപ്പിലയിട്ട് ഇളക്കി തീയണക്കുക.

വെളിച്ചെണ്ണയില്‍ കടുക്, മുളക്, കറിവേപ്പില, ഉലുവ എന്നിവ ചേര്‍ത്ത് വറുത്തിടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News