ആര്യ രാജേന്ദ്രന്‍ മേയറായത് ട്വീറ്റ് ചെയ്ത ‘അമേരിക്കന്‍’, അങ്ങ് ന്യൂയോര്‍ക്കിലെ മേയര്‍ കസേര സ്വന്തമാക്കാന്‍ കേരളത്തിലെ ഇടതു രാഷ്ട്രീയത്തെ ആരാധിക്കുന്നൊരു 33കാരന്‍

വര്‍ഷം 2020, ചരിത്രത്തിലാദ്യമായി പ്രായം കുറഞ്ഞൊരു വനിതാ മേയര്‍ തിരുവനന്തപുരത്തിന്റെ അമരത്തെത്തിയപ്പോള്‍ കേരളം ആവേശത്തിലായി. അതേസമയം തന്നെ പുരോഗമന രാഷ്ട്രീയവാദിയും അടിമുടി സെക്കുലറുമായ ഒരു 28കാരന്‍ ഈ ചരിത്രം ട്വീറ്റ് ചെയ്യുന്നു. ചുവന്ന യൂണിഫോമും തൊപ്പിയും കൊടിയുമടക്കം പിടിച്ചു നില്‍ക്കുന്ന ആര്യയുടെ ചിത്രമാണ് അദ്ദേഹം അന്ന് പോസ്റ്റ് ചെയ്തത്. തീര്‍ന്നില്ല ബാബറി മസ്ജിദിനെ പറ്റി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും ചര്‍ച്ചയാവുകയാണ്. അമേരിക്കന്‍ എന്നു പറയുമ്പോള്‍, അദ്ദേഹം ഇന്ത്യന്‍ വംശജനായ അമേരിക്കനാണെന്നത് എടുത്ത് പറയേണ്ടതാണ്. പേര് സൊഹ്‌റാന്‍ ക്വാമേ മംദാനി. സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക്ക് നോമിനിയായി ന്യൂയോര്‍ക്ക് മേയറാവാന്‍ മത്സരിക്കുകയാണ് അദ്ദേഹം.

ALSO READ: ‘മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും അദ്ദേഹം യാത്ര ചെയ്യുന്നു’; മോദി സ്തുതിയില്‍ ശശി തരൂര്‍

അദ്ദേഹം ന്യൂയോര്‍ക്കില്‍ വിജയിച്ചാല്‍, ലോക മുതലാളിത്തത്തിന്റെ തലപ്പത്ത് മേയറായി ഇരിക്കാന്‍ പോകുന്നത് കേരളത്തെയും കേരളത്തിലെ ഇടതുപക്ഷത്തെയും ആരാധനയോടെ നോക്കുന്ന ഒരാളായിരിക്കും എന്ന പ്രത്യേകതയുണ്ട്. ഡെമോക്രാറ്റിക്ക് പ്രൈമറിക്ക് വോട്ടു ചെയ്ത പല മലയാളികളും അദ്ദേഹത്തിന്റെ നിലപാടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വാതോരാതെ സംസാരിക്കുന്നുണ്ട്. ആര്യ രാജേന്ദ്രനെ ഉള്‍പ്പെടെ ശ്രദ്ധിച്ചിട്ടുള്ള ഇടതുപക്ഷത്തെ അനുകൂലിക്കുന്ന ഒരാള്‍ വലിയൊരു സ്ഥാനത്തേക്ക് വരുമ്പോഴും അദ്ദേഹത്തിനെതിരെ നടക്കുന്ന വിദ്വേഷ ക്യാമ്പയിനുകളും പൊടിപൊടിക്കുന്നുണ്ട്.

33 വയസുള്ള ശിശു, പാലസ്തീന്‍ പിന്തുണ, പുരോഗമന രാഷ്ട്രീയം, മുസ്ലിം, ഇന്ത്യന്‍ ഇമ്മിഗ്രന്റ് എന്നിങ്ങനൊണ് ചില പ്രചരണങ്ങള്‍. ഇപ്പോള്‍ ഡെമോക്രറ്റിക്ക് പാര്‍ട്ടി നോമിനേഷന്‍ നേടിയത് പോലെ തന്നേ മേയര്‍ ഇലക്ഷനില്‍ ജയിക്കുമെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷ.

ALSO READ: ‘ചെരിപ്പും മാലയുമണിയിച്ച് വാഹനത്തിന്റെ ബോണറ്റില്‍ ഇരുത്തി’; കശ്മീരില്‍ മോഷ്ടാവെന്ന് സംശയിക്കുന്നയാളെ പരസ്യമായി അപമാനിച്ച് പൊലീസ്

മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് മംദാനി ഡെമോക്രാറ്റിക് പാര്‍ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായത്. 95 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ സൊഹ്റാന്‍ മംദാനി 43 ശതമാനം വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. വിജയിച്ചാല്‍ യുഎസില്‍ ഇന്ത്യന്‍ വംശജനായ ആദ്യത്തെ മുസ്ലിം മേയര്‍ ആയിരിക്കും മംദാനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News