‘പോർച്ചുഗീസുകാരുടെ ഇന്ത്യൻ അധിനിവേശം, മലയാളസിനിമയിലെ പുത്തൻ അനുഭവം’: ഭ്രമയുഗത്തിൻ്റെ കഥയെ കുറിച്ച് സൂചന നൽകി മമ്മൂട്ടി

രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗത്തിന്റെ കഥയെ കുറിച്ച് സൂചന നൽകി മമ്മൂട്ടി. അബുദാബിയിലെ അല്‍ വാദാ മാളില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. നമ്മള്‍ വര്‍ണങ്ങളില്‍ കാണുന്ന പല കാഴ്ചകളും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കാണിക്കുന്ന സിനിമയാണിതെന്ന് മമ്മൂട്ടി പറഞ്ഞു. 18ാം നൂറ്റാംണ്ടിന്റെ അവസാനത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേതെന്നും, ആ കാലഘട്ടത്തിലാണ് പോര്‍ച്ചുഗീസുകാര്‍ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നതെന്നും താരം വ്യകതമാക്കി.

ട്രെയ്‌ലര്‍ ലോഞ്ചിൽ വെച്ച് മമ്മൂട്ടി പറഞ്ഞത്

ALSO READ: ‘പുതുമയില്ല എന്ന് തോന്നുമ്പൊഴൊക്കെ മമ്മൂട്ടി ആ തോന്നൽ ബ്രേക്ക്‌ ചെയ്യും, ട്രെയിലറിന്റെ അവസാനത്തെ ആ കൊലച്ചിരി, രോമാഞ്ചം’

ഈ സിനിമ കാണാനെത്തുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയ്‌ലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതുംതോന്നിയിട്ടുണ്ടാവും. പക്ഷേ ഒരു കഥയും മനസില്‍ വിചാരിക്കരുത്. സിനിമ കണ്ടിട്ട് ഞങ്ങള്‍ അങ്ങനെ വിചാരിച്ചു, ഇങ്ങനെ വിചാരിച്ചു എന്ന് തോന്നാതിരിക്കാന്‍ വേണ്ടിയാണത്. ഈ സിനിമ ഒരു ശൂന്യമായ മനസോടുകൂടി വന്ന് കാണണം. എങ്കില്‍ മാത്രമേ ഈ സിനിമ ആസ്വദിക്കാന്‍ പറ്റൂള്ളൂ. ഒരു മുന്‍വിധികളുമില്ലാതെ ഈ സിനിമ നിങ്ങളെ ഞെട്ടിപ്പിക്കുമോ, പരിഭ്രമിപ്പിക്കുമെ, സംഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങള്‍ ആദ്യമേ ആലോചിക്കണ്ട.

ALSO READ: ‘ഇത് ഭ്രമയുഗാ കലിയുഗത്തിന്റെ ഒരപഭ്രംശം’, ഞെട്ടിച്ച് ട്രെയ്‌ലർ, ഇതാണ് മമ്മൂട്ടി, മിനിറ്റുകൾ കൊണ്ട് കൊണ്ട് ലക്ഷത്തിലധികം കാഴ്ചക്കാർ

ഇത് ഭയപ്പെടുത്തുമെന്നോ, ഭീതിപ്പെടുത്തുമെന്നോ ഞാന്‍ ആദ്യമേ പറയുന്നില്ല. ഇത് മലയാളസിനിമയില്‍ പുതിയൊരു അനുഭവമായിരിക്കും. നമ്മള്‍ വര്‍ണങ്ങളില്‍ കാണുന്ന പല കാഴ്ചകളും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കാണിക്കുന്ന സിനിമയാണിത്. 18ാം നൂറ്റാംണ്ടിന്റെ അവസാനത്തില്‍ നടക്കുന്ന കഥയാണ് സിനിമക്ക്. ആ കാലഘട്ടത്തിലാണ് പോര്‍ച്ചുഗീസുകാര്‍ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. അത് ഇന്ത്യയുടെ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തില്‍ വലിയൊരു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതിന് ഈ കഥയില്‍ വലിയ പ്രാധാന്യമുണ്ട്. അത്ര മാത്രമേ ഈ സിനിമയെപ്പറ്റി ഇപ്പോള്‍ പറയാനാകൂ. വേറൊരു കഥയും നിങ്ങള്‍ ആലോചിക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News