
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് എന്നും അദ്ദേഹം നമ്മളെ ത്രസിപ്പിച്ചിട്ടെയുള്ളൂ. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും അതിനുള്ള ഉദാഹരണങ്ങൾ തന്നെയാണ്. ഇപ്പോഴിതാ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താനൊരു വാമ്പയറായി വരുന്നത് ചിന്തിച്ചിട്ടുണ്ടോ എന്നാണ് നടൻ ചോദിക്കുന്നത്. അനുപമ ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇത്തരത്തിൽ സംസാരിച്ചത്.
“എപ്പോഴെങ്കിലും ഞാൻ ഒരു വാമ്പയർ വേഷം ചെയ്യുന്നത് ആലോചിച്ചു നോക്കിയിട്ടുണ്ടോ?” എന്ന് മമ്മൂട്ടി തന്നെ അപ്രതീക്ഷിതമായി ചോദിക്കുകയായിരുന്നു. താരത്തിന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അനുപമ ചോപ്ര ഒന്ന് ഞെട്ടിയാണ് പ്രതികരിച്ചത്. അങ്ങനെയൊന്ന് സംഭവിക്കുമോ എന്ന് ആകാംക്ഷയോടെ ചോദിച്ചപ്പോൾ ‘സസ്പെൻസ്’ എന്നായിരുന്നു അതിനുള്ള മറുപടിയും. അത്തരമൊരു വേഷം താങ്കൾ ചെയ്താൽ അത് ഗംഭീരമായിരിക്കുമെന്ന് അവർ പറഞ്ഞപ്പോൾ “ഇൻഷാ അള്ളാ…” എന്നായിരുന്നു മറുപടി.
ALSO READ: ബാല പീഡന ആരോപണങ്ങൾ നീക്കം ചെയ്യാൻ 15 മില്ല്യൻ ഡോളറിന് റീഷൂട്ട് ചെയ്ത് മൈക്കൽ ജാക്സൺന്റെ ബയോപിക്
കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി എത്തിയ ലോക ചാപ്റ്റർ വൺ ചിത്രത്തിൽ മമ്മൂക്കയും ഉണ്ടായിരുന്നു. വളരെ രഹസ്യമായി വെച്ച ഈ വേഷം മമ്മൂട്ടിയുടെ എഴുപത്തിനാലാം ജന്മദിനത്തിൽ നടൻ ദുൽഖർ സൽമാനാണ് പുറത്തുവിട്ടതും. എന്തായാലും ചിത്രത്തിന്റെ അടുത്ത ഭാഗത്ത് എന്താവും മമ്മൂട്ടിയ്ക്കായി കരുതി വച്ചിരിക്കുന്നത് എന്നാണ് ഇനിയുള്ള ആരാധകരുടെ പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

