
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ ചിത്രം ജനങ്ങൾ ഏറ്റെടുത്താൽ മലയാള സിനിമയുടെ നാഴികക്കല്ലാകുമെന്ന് മമ്മൂട്ടി. മെയ് ഒന്നിന് റിലീസ് ചെയ്യുന്ന ‘പേട്രിയറ്റ്’ ചിത്രത്തിൻ്റെ വാർത്താ സമ്മേളനത്തിലാണ് മമ്മൂട്ടി പ്രതികരിച്ചത്. ഇത് പാൻ ഇന്ത്യൻ ചിത്രമല്ലെന്നും പാൻ ഇന്ത്യനാക്കേണ്ടത് പ്രേക്ഷകരാണെന്നും അദ്ദേഹം പറഞ്ഞു.
കഥ പറയുമ്പോൾ അത് മനസ്സിൽ കാണാൻ കഴിഞ്ഞെങ്കിൽ അത് നല്ല സിനിമയായിരിക്കും. ആ സിനിമ ചെയ്യാൻ എളുപ്പമായിരിക്കും. കഥയും കഥയ്ക്കൊത്ത നടന്മാരുമാണ് സിനിമയുടെ ഹൈലൈറ്റ്. ഇങ്ങനെയുള്ള സിനിമകൾ സ്വീകരിക്കാൻ പ്രേക്ഷകർ വളർന്നു. മലയാളികൾ സ്ഥിരം കാണുന്ന കഥാപാത്രങ്ങളിൽ നിന്നും കഥയിൽ നിന്നും വ്യത്യസ്തമാണ് സിനിമയെന്ന് അദ്ദേഹം പറഞ്ഞു.
മോഹൻലാലും താനും രണ്ടു കഥാപാത്രമായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നമ്മൾ 15 വർഷം മുന്നിലാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു സിനിമ എടുക്കാൻ സാധിച്ചത്. പുതിയ ഒരു കാഴ്ചയാണ് സിനിമയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

