‘ചെറുതും വലുതുമായി 76 പരിക്ക്, രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത കഷ്ടപ്പാട്’, എല്ലാത്തിനും കാരണം റോബി: മമ്മൂട്ടി

മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രമായ ടർബോ ഇതിനോടകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ചിത്രത്തെ കുറിച്ചും, ഷൂട്ടിനിടയിലെ അനുഭവങ്ങളെ കുറിച്ചും മമ്മൂട്ടി തന്നെ പറയുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത ശേഷം മമ്മൂട്ടി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് ചർച്ചയാകുന്നത്.ചിത്രത്തില്‍ മമ്മൂട്ടിയെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന സംവിധായകൻ വൈശാഖിൻ്റെ വാക്കുകള്‍ക്ക് മറുപടിയായാണ് മമ്മൂട്ടി സംസാരിച്ചത്.

മമ്മൂട്ടി പറഞ്ഞത്

ALSO READ: ‘എന്ത് തിന്നണം, എന്ത് ഉടുക്കണം, എന്ത് പേരിൽ അറിയപ്പെടണം എന്നൊക്കെ അധികാരികൾ തീരുമാനിക്കുന്ന കാലം’, ഭ്രമയുഗത്തിന് സമകാലിക ഇന്ത്യയുമായി ബന്ധമുണ്ട്

എല്ലാത്തിനും കാരണം റോബിയാണ്. അവന്‍ എല്ലായിടത്തും പോയി മമ്മൂക്ക ഭയങ്കര ഹാര്‍ഡ് വര്‍ക്കാണ്, എത്ര വേണേലും കഷ്ടപ്പെടാന്‍ തയ്യാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞുവെച്ചു. അത് കേട്ടിട്ട് ഇവരും എന്നെ അതുപോലെ കഷ്ടപ്പെടുത്തി. ഇനി അടുത്തത് ആരാണാവോ കഷ്ടപ്പെടുത്താന്‍ വരുന്നത്. ആരാകും എന്ന് അറിഞ്ഞൂടാ.

ALSO READ: ‘മമ്മൂക്കാ സോറി, ഞാൻ ഒരുപാട് കഷ്ടപ്പെടുത്തി’, വേദിയിൽ ഹൃദയം തൊടുന്ന വാക്കുകളുമായി വൈശാഖ്

ചെറുതും വലുതുമായി 76 പരിക്ക് എനിക്ക് ഈ സിനിമയില്‍ സംഭവിച്ചു. പുറത്ത് കാണാന്‍ പറ്റുന്നതും കാണാന്‍ പറ്റാത്തതും അതില്‍ ഉണ്ട്. സിനിമാഭിനയം എന്നു പറഞ്ഞാല്‍ ദുര്‍ഘടം പിടിച്ച പണിയാണെന്ന് ചില സമയം നമുക്ക് തോന്നും. രാത്രിയെന്നില്ല, പകലെന്നില്ലാതെ കഷ്ടപ്പെടേണ്ടി വരും. ഇത്രയും കഷ്ടപ്പെടുന്നതിന് പൈസ കിട്ടാറില്ലേ എന്ന് ചിലര്‍ ചോദിക്കും. കഷ്ടപ്പെടേണ്ടി വരുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് വന്നത്. ഇനിയും കഷ്ടപ്പെടാന്‍ തയ്യാറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News