‘ഗെയിം ഓഫ് ത്രോൺസി’ൽ മമ്മൂട്ടിയും മോഹൻലാലും; ഒറിജിനലിനെ വെല്ലുന്ന ചിത്രം

എഐ ടൂളുകളുടെ സഹായത്താൽ ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും വളരെ വലിയ രീതിയിൽ ഇന്ന് സ്വീകാര്യത നേടുകയാണ്. സിനിമാ താരങ്ങളുടെ ഫോട്ടോകളും വീഡിയോകളുമൊക്കെ എഐ ടൂളുകൾ ഉപയോഗിച്ച് പലരീതിയിലേക്കും മാറ്റുന്നുണ്ട്. താരങ്ങളുടെ ആരാധകർക്കിടയിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ വൈറലാകാറുണ്ട്.

ALSO READ:മനുഷ്യനാക്കിയതിന് നന്ദി; അവരെത്ര വികൃതരാണ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനും ബി ജെ പി വിടുമെന്ന് സൂചന
ഇപ്പോഴിതാ അത്തരത്തിൽ എഐ ടൂളിന്റെ സഹായത്താൽ ചെയ്തിരിക്കുന്ന നടന്മാരായ
മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും ഫോട്ടോകൾ ശ്രദ്ധനേടിയിരിക്കുകയാണ്. ‘ഗെയിം ഓഫ് ത്രോൺസ്’ സീരിസിലെ കഥാപാത്രങ്ങളാക്കി താരങ്ങളെ മാറ്റിയിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്ന നിർമിതബുദ്ധി. ഒർജിനലിനെ വരെ വെല്ലുന്ന രീതിയിലാണ് ഇരുവരുടെയും ചിത്രങ്ങൾ. ജോ ജോൺ മുള്ളൂർ എന്ന മലയാളി ആണ് എ ഐ വഴി താരരാജാക്കന്മാരെ ‘ഗെയിം ഓഫ് ത്രോൺസി’ലെ കഥാപാത്രങ്ങളാക്കി മാറ്റിയിരിക്കുന്നത്. അത്പോലെ മലയാളത്തിലെ നിരവധി നടീനടന്മാരെയും ഇതിലെ ഓരോ കഥാപാത്രങ്ങളാക്കി ചെയ്തിരിക്കുന്നു.

ALSO READ: പണം നഷ്ടപ്പെടുന്നുവെന്ന് സംശയം; നടി ശോഭനയുടെ വീട്ടിൽ മോഷണം

ഇതുപോലെ തന്നെ എ ഐ സഹായത്താൽ ‘ഗോഡ്‌ഫാദർ’ എന്ന പഴയ ഹോളിവുഡ് സിനിമയിലെ കഥാപാത്രങ്ങളായും ഇവരെ മാറ്റിയ വിഡിയോയും ശ്രദ്ധനേടിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഫഹദും ഗോഡ്‌ഫാദറിൽ അഭിനയിച്ചാൽ എങ്ങനെയുണ്ടാകും എന്നത്തിന്റെ മികച്ച അവതരണമായിരുന്നു ആ വീഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News