ലാലിനെ ചേർത്ത് നിർത്തി സ്വന്തം ഇച്ചാക്ക, രാത്രിയിൽ സോഷ്യൽമീഡിയക്ക് തീ പകർന്ന് ഒരു ചാക്കോച്ചൻ സെൽഫി-വൈറൽ

സോഷ്യൽമീഡിയയിലെങ്ങും ഇന്ന് താരവാഴ്ചയാണ്. മലയാളത്തിൻ്റെ അഭിമാനങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത ഇന്ന് വൈകീട്ടോടെ താരങ്ങളുടെ കൊളംബോയിലേക്കുള്ള യാത്ര സ്ഥിരീകരിച്ചെങ്കിലും സൂപ്പർതാരങ്ങളുടെ കൊളംബോയിലെ കൂടിക്കാഴ്ചയാണ് സോഷ്യൽമീഡിയ ഇപ്പോൾ ഭരിക്കുന്നത്. മാലിക് എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ മഹേഷ് നാരായണനാണ് മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഇനിയും പേരിട്ടിട്ടില്ലാത്ത ഒരു സിനിമയൊരുക്കുന്നത്.

ALSO READ: ലേഡി സൂപ്പർസ്റ്റാർ മാത്രമായി ഒതുങ്ങില്ല നയൻസ്, കോടികളുടെ കിലുക്കമുള്ള താര റാണി ആസ്തിയിലും ഇന്ത്യൻ സിനിമയിലെ ശ്രദ്ധാകേന്ദ്രം

സിനിമയിൽ പ്രധാന വേഷത്തിൽ കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട് എന്നത് സിനിമയുടെ മാർക്കറ്റ് വാല്യൂ വീണ്ടും ഉയർത്തുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നു താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് നടൻ കുഞ്ചാക്കോബോബൻ തൻ്റെ സോഷ്യൽമീഡിയയിലൂടെ പങ്കിട്ട ഫോട്ടോ ഇപ്പോൾ വൈറലാണ്. ഏറെ കഴിയും മുമ്പ് സാക്ഷാൽ മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മോഹൻലാലിൻ്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന മമ്മൂട്ടിയെയും ഇരുവർക്കുമൊപ്പമുള്ള ചിത്രം പകർത്തുന്ന കുഞ്ചാക്കോബോബനെയുമാണ് ഫോട്ടോയിൽ കാണാൻ കഴിയുന്നത്. മമ്മൂട്ടി ചിത്രം പങ്കുവെച്ച് 3 മണിക്കൂറിനുള്ളിൽ തന്നെ 89,000 ലൈക്കുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്. 542 ഷെയറും 3400 ലേറെ കമൻ്റുകളും ഈ ഫോട്ടോകൾക്ക് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News