കയ്യിൽ വില്ലേന്തി ദ്രോണാചാര്യർ; എ ഐയിൽ രൂപമെടുത്ത മമ്മൂട്ടി ചിത്രം

എ ഐ യുടെ വരവോടെ പുതിയ പരീക്ഷണങ്ങൾ ആണ് ഒന്നാകെ നടക്കുന്നത്. സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിലും എ ഐ യുടെ സാന്നിധ്യം വളരെയധികം പ്രകടമാണ്. എ ഐ ടൂളുകൾ ഉപയോഗിച്ച് വ്യത്യസ്‌ത  പരീക്ഷണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അത്തരത്തിൽ എ ഐയുടെ സഹായത്താൽ രൂപം കൊണ്ട മമ്മൂട്ടി ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറൽ.

കയ്യിൽ വില്ലേന്തി ദ്രോണാചാര്യർ ആയി നിൽക്കുന്ന മമ്മൂട്ടി ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അത്രക്കും വ്യത്യസ്തമായ ലുക്ക് ആണ് മമ്മൂട്ടിയ്ക്ക് നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു രക്ഷയും ഇല്ലാത്ത എഡിറ്റിംഗ് എന്നാണ് ആരാധകര്‍ പറയുന്നത്.

also read: യുവാവിനെ കാലില്‍ ചുംബിപ്പിച്ച് ഗുണ്ടാനേതാവ്, സംഭവം തിരുവനന്തപുരത്ത്

അടുത്തകാലത്തായി മമ്മൂട്ടിയും മോഹൻലാലും ഗെയിം ഓഫ് ത്രോണിലെ കഥാപാത്രങ്ങളായി എത്തിയതും ഇതേ എ ഐ ടൂളുകൾ സഹായത്താലായിരുന്നു. ഇരുവരുടെയും ആരാധകർക്കിടയിൽ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധനേടി. നിരവധി പുതിയ ലുക്കുകളാണ്‌ താരങ്ങൾക്ക് എ ഐ ടൂളുകൾ കൊടുക്കുന്നത്.

also read:ഷീല സണ്ണിക്ക് പിന്തുണയുമായി സർക്കാർ; ഷീ സ്‌റ്റൈല്‍ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്

അതേസമയം,ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News