ഫയർമാൻ രഞ്ജിത്തിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി

തിരുവനന്തപുരം കിൻഫ്രയിലെ തീപിടിത്തത്തിൽ മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. കിൻഫ്ര പാർക്കിൽ ഉണ്ടായ തീ പിടിത്തത്തിൽ രക്ഷാ പ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ ഫയർമാൻ രഞ്ജിത്തിന് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി ഫേസ് ബുക്കിൽ കുറിച്ചത്.

മുമ്പ് ദീപു കരുണാകരൻ്റെ സംവിധാനത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ഫയർമാൻ എന്ന ചിത്രത്തിലൂടെ അഗ്നിശമന സേനാംഗങ്ങൾ ദുരന്തമുഖത്ത് നേരിടുന്ന വെല്ലുവിളികൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു. മലയാളത്തിൽ ആദ്യമായിട്ടായിരുന്നു ഫയർഫോഴ്സ് അംഗങ്ങളെ കേന്ദ്രീകരിച്ച് ഒരു സിനിമ പുറത്തിറങ്ങിയത്.

ചാക്ക ഫയർഫോഴ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്താണ് രക്ഷാപ്രവർത്തനത്തിനിടയിൽ മരിച്ചത്.തീയണയ്ക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് രഞ്ജിത്തിൻ്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമങ്ങൾക്കിടയിലാണ് ഇയാളെ തീയ്ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്.ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ 3.50 ന് മരണപ്പെടുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News