തീപാറും ‘ടര്‍ബോ’ ലുക്ക്..! മമ്മൂട്ടി പങ്കുവെച്ച, ടര്‍ബോ ചിത്രത്തിലെ ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

മലയാളികള്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ടര്‍ബോ’ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ‘ടര്‍ബോ’ ലുക്കിലുള്ള ഫോട്ടോയുമായി മമ്മൂട്ടി എത്തിയിരിക്കുന്നത്. മമ്മൂട്ടിക്കു നേരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നടക്കുന്ന അവസരത്തില്‍ അദ്ദേഹം തന്റെ ഫേസ്ബുക്കിലിട്ടിരിക്കുന്ന ഈ കലിപ്പ് ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ആളുകള്‍ നല്‍കിയിരിക്കുന്നത്. കമന്ഞര് ബോക്‌സ് മുഴുവന്‍ മമ്മൂട്ടിയെ സപ്പോര്‍ട്ട് ചെയ്തിട്ടുള്ള കമന്റുകളാണ് കാണാന്‍ കഴിയുന്നത്.

Also Read: പ്രജ്വല്‍ രേവണ്ണ അര്‍ദ്ധരാത്രിയോടെ തിരികെയെത്തും? ടിക്കറ്റ് വിവരങ്ങള്‍ പുറത്ത്

വര്‍ഗ്ഗീയതയും വിദ്വേഷവും വളര്‍ത്തുന്നവരെ പൂര്‍ണ്ണമായും അവഗണിക്കണം!അത്തരക്കാരോട് കടക്കൂ പുറത്ത് എന്ന് മലയാള സമൂഹത്തിനു ഒരു മിച്ചു പറയാന്‍ കഴിയണംകഴിയും!, ‘ഡര്‍ബോ’ യിലെ ഡയലോഗ് പോലെ ‘ഞാനിവിടെ വീഴുകാണെങ്കില്‍ എന്റെ കൂടെ പത്തു പതിനഞ്ചു പേര് കൂടെ കാണും ‘എന്നത് മാറ്റി’ മമ്മൂക്ക ഇവിടെ വീഴുകയാണെങ്കില്‍ കേരള സമൂഹം മുഴുവന്‍ ഒപ്പം കാണും ‘ എന്ന് മാറ്റി പറയേണ്ട സമയമാണിതെന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ കാണാന്‍ സാധിക്കുന്നത്. മമ്മൂട്ടിക്കെതിരെയുള്ള വര്‍ഗ്ഗീയ വിഷങ്ങളുടെ കരുതിക്കൂട്ടിയുളള ദുശിച്ച വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും സോഷ്യല്‍ മീഡിയ ഒറ്റസ്വരത്തില്‍ പറയുന്നതാണ് കമന്റുകളിലൂടെ കാണാന്‍ സാധിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടര്‍ബോ’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News