ആ മമ്മൂട്ടി സിനിമയിൽ നായികയായി ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യറെ; താരം പിന്മാറിയതിന്റെ കാരണംപറഞ്ഞ് സംവിധായകൻ

Kandukondain Kandukondain Director Rajeev Menon reveal

രാജീവ് മേനോന്റെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ മൂവിയാണ് ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ (Kandukondain Kandukondain). മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് എന്നിവരാണ് ഈ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോഴിതാ ഈ സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ രാജീവ് മേനോൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം തന്റെ മനസിൽ കഥാപാത്രങ്ങളായി ആദ്യം കണ്ടത് ആരെയാണെന്ന് അദ്ദേ​ഹം പറഞ്ഞത്.

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് തബുവാണ്. എന്നാൽ തബുവിന് പകരം ആദ്യം കാസ്റ്റ് ചെയ്തത് മഞ്ജു വാര്യരെ ആണെന്ന് പറയുകയാണ് രാജീവ് മേനോൻ. കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ താന്‍ കുറച്ചധികം ശ്രദ്ധിക്കാറുണ്ടെന്നും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ സിനിമയിലെ കഥാപാത്രത്തിനായി ആരെയൊക്കെ കാസ്റ്റ് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഒടുവിൽ ഡോക്ടർ സണ്ണി അമ്മച്ചിയുമായെത്തി; വൈറലായി മണിച്ചിത്രത്താഴിന്റെ എ ഐ ക്ലൈമാക്സ്

തബു അവതരിപ്പിച്ച കഥാപാത്രത്തിനായി വളരെ ബോള്‍ഡായ സ്ത്രീ കഥാപാത്രം വേണമെന്നുണ്ടായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം ആ സമയത്ത് താന്‍ മഞ്ജു വാര്യരുടെ സിനിമകള്‍ ധാരാളമായി കാണുമായിരുന്നു എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ മഞ്ജുവിനോട് കഥ പറഞ്ഞു. കഥ മഞ്ജുവിന് ഇഷ്ടമാനുകയും ചെയ്തു.

എന്നാൽ ആ സമയത്തായിരുന്നു മഞ്ജുവിന്റെ കല്യാണം തീരുമാനിച്ചിരുന്നത്. വിവാഹത്തിന് ശേഷം അഭിനയിക്കില്ലെന്ന് മഞ്ജു അറിയിച്ചതോടെയാണ് ആ കഥാപാത്രം തബുവിലേക്ക് എത്തിയത്. തബു ഒരിക്കലും നിരാശപ്പെടുത്തിയില്ലെന്നും ഒരുപാട് ലെയറുകളുള്ള ആ കഥാപാത്രം തബു ഗംഭീരമാക്കിയെന്നും രാജീവ് മേനോൻ പറഞ്ഞു.

ALSO READ: ആഗോള ബോക്സ് ഓഫീസിൽ നിന്ന് പേട്രിയറ്റ് നേടിയത് എത്ര ? കണക്കുകൾ ഇതാ

ഐശ്വര്യ റായ് അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചിരുന്നതും മറ്റൊരു നടിയെ ആയിരുന്നുവെന്ന് രാജീവ് മേനോൻ പറഞ്ഞു. സൗന്ദര്യയെയാണ് ആ കഥാപാത്രത്തിനായി ആദ്യം പരി​ഗണിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ലത നിർദേശിച്ചതിനെ തുടർന്നാണ് ഐശ്വര്യ റായിയെ സമീപിച്ചത്.

അതേസമയം പേട്രിയറ്റ് ആണ് രാജീവ് മേനോൻ വേഷമിട്ട്, ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിച്ചഭിനയിച്ച ഈ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മഹേഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. കഥയും തിരക്കഥയും ഒരുക്കിയതും അദ്ദേഹം തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News