അനുരാഗ് താക്കൂറിനും രാജീവ് ശുക്ലയ്ക്കുമൊപ്പം മമ്മൂട്ടി, ഗംഭീര ചർച്ചയായിരുന്നെന്ന് പിഷാരടി

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറുമായും ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാം​ഗവുമായ രാജീവ് ശുക്ലയുമായും കൂടിക്കാഴ്ച നടത്തി നടൻ മമ്മൂട്ടി. ജോൺ ബ്രിട്ടാസ് എംപിയും നടൻ രമേശ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ രമേശ് പിഷാരടി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു.

May be an image of 2 people, beard, people sitting, wrist watch and indoor

ജീവിതത്തിലെ ചില നിമിഷങ്ങൾ അസാധാരണമാണെന്ന് കുറിച്ചുകൊണ്ടാണ് പിഷാരടി ചിത്രങ്ങൾ പങ്കുവച്ചത്. അനൗപചാരികമായ എന്നാൽ ഗംഭീരവും ക്രിയാത്മകവുമായ ചർച്ചയായിരുന്നു നടന്നതെന്നും രമേശ് പിഷാരടി കുറിച്ചു. ‘കണ്ണൂര്‍ സ്‍ക്വാഡ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here