‘താങ്ക് യു ഓൾ’; ലാലും ലാലിന്റെ ഇച്ചാക്കയും ഒന്നിച്ച്, പോസ്റ്റ് വൈറൽ

mammootty mohanlal post viral

മമ്മൂട്ടിയും മോഹൻലാലും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് മലയാളിയ്ക്ക്. 17 വർഷങ്ങൾക്ക് ശേഷം ഇരുവരെയും ഒരേ സ്ക്രീനിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആരാധകർ. ഇന്നലെ ആയിരുന്നു മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റ്’ എന്ന ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിയും മോഹൻലാലും കൂടാതെ വലിയ താരനിരയും ചിത്രത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. ‘Thank you all’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.

ബി​ഗ് എമ്മുകൾ ഒന്നിച്ചപ്പോൾ സംഭവിച്ചത് ബ്ലാസ്റ്റ് തന്നെ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ALSO READ: ‘ഈ സിനിമയിൽ ഞാനുണ്ടെന്ന കാര്യം ഞാൻ പോലും മറന്നു’; ‘കറുപ്പിന്റെ’ ഓഡിയോ ലോഞ്ചിന് തൃഷയെ ക്ഷണിച്ചില്ല ! ട്വീറ്റുമായി താരം

ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനുെ സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തിയിരുന്നു. വളരെ കാഷ്വലായിട്ടുള്ള തമാശകളും മറ്റും നിറഞ്ഞ സംസാരമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 34,000ത്തിലധികം ആളുകള്‍ ഈ ഇന്‍സ്റ്റാഗ്രാം ലൈവ് കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News