മമ്മൂട്ടിയുടെ ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ റീ റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ റീ റിലീസിനൊരുങ്ങുന്നു. രഞ്ജിത്ത് ബാലകൃഷ്ണൻ സംവിധായകനായ സിനിമയുടെ ഏറ്റവും പുതിയ ഫോര്‍ കെ പതിപ്പാണ് നിര്‍മാതാക്കൾ വീണ്ടും തിയറ്ററുകളിലേക്കെത്തിക്കുന്നത്. മൂന്നാം തവണയാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.  എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപും മഹാ സുബൈറുമാണ്‌ നിർമിച്ചിരിക്കുന്നത്. ടി പി രാജീവന്റെ പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’യെ ആസ്പദമാക്കിയാണ് ചിത്രം.

സംസ്ഥാന പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം ഇതിന് മുൻപും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരുന്നു. വിജയിക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ ഇത്തവണയും മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ALSO READ: വിജയ് മക്കൾ ഇയക്കം; ദളപതി വിജയ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നു

ഒരു യഥാർത്ത സംഭവത്തെ കേന്ദ്രികരിച്ചെടുത്ത ഈ സിനിമയിൽ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും പ്രശംസയർഹിക്കുന്ന മാറ്റങ്ങളാണ് നടൻ എന്ന നിലയിൽ മമ്മൂട്ടി വരുത്തിയിരിക്കുന്നത്. ഹരിദാസ് ആയും മുരിക്കുംകുന്നത് അഹമ്മദ് ഹാജിയായും ഖാലിദ് അഹമ്മദ് ആയും മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു.

2010ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ശ്വേത മേനോൻ മികച്ച നടിക്കുള്ള തന്റെ ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കി. എട്ടോളം സംസ്ഥാന പുരസ്‌കാരങ്ങളാണ് ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’യ്ക്ക് ലഭിച്ചത്.

ALSO READ: 2024’ൽ റിലീസ് ചെയ്ത ആദ്യ ബോളിവുഡ് ബിഗ് ബജറ്റ് ചിത്രം ‘ഫൈറ്റര്‍’; മികച്ച കളക്ഷൻ നേടി കുതിപ്പ് തുടരുന്നു

ശ്രീനിവാസൻ, സിദ്ദിഖ്, ടി.ദാമോദരൻ, ശശി കലിംഗ, മുസ്തഫ, സുരേഷ് കൃഷ്ണ, ടിനി ടോം, ശ്രീജിത്ത് രവി, മൈഥിലി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ശരത്, ബിജി പൽ എന്നിവരാണ് സംഗീത സംവിധാനം നിർവഹിച്ചത്. രഞ്ജിത്ത് ആണ് സംവിധാനം ചിത്രത്തിന്റെ നിർമാണം മഹാ സുബൈറുമാണ്‌ നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം മനോജ് പിള്ളയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News