
മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ സലീം കുമാറിൻ്റെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടി. ”ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം നി ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്, തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം” എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാനടനാണ് സലീം കുമാർ. മായാവി, വെനീസിലെ വ്യാപാരി എന്നിങ്ങനെ നിരവധി സിനിമകളിൽ മമ്മൂട്ടിയും സലീം കുമാറും ചേർന്ന് അഭിനയിച്ചിട്ടുണ്ട്. ഇവയെല്ലാം മലയാളി ഏറ്റെടുത്തതുമാണ്. ഇതിൻ്റെ ഓർമകൾ കൂടിയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
Also read: മായാത്ത ചിരിയോർമകൾ; റെസ്റ്റ് ഇൻ സിനിമാ…
കരൾ സംബന്ധമായ രോഗം ബാധിച്ച് ഏറ നാളായി ചികിത്സയിലിരിക്കെ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. ന്യുമോണിയ ആയിരുന്നു മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ന് രാവിലെ 9 മണിയോടെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനവും പിന്നീട് ഉച്ചയോടെ വീട്ടിലെത്തിക്കകുയും ഉച്ചയ്ക്ക് ശേഷം പറവൂരിലെ വീട്ട് വളപ്പിൽ തന്നെ സംസ്കാരം നടക്കുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

