വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ..സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി; മമ്മൂട്ടി

മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലിയർപ്പിച്ച് നടൻ മമ്മൂട്ടി. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ….
സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി… എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ സിദ്ദിഖിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ അടികുറിപ്പായി കുറിച്ചത്.

അതേസമയം, സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മോഹൻലാൽ കുറിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ എന്നായിരുന്നു മോഹൻലാൽ കുറിച്ചത്.

സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചുവെന്നും മോഹൻലാൽ കുറിച്ചു.

സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് സിദ്ദഖിൻ്റെ മരണ വിവരം ഔദ്യോഗികമായി അറിയിച്ചത്. നാളെ രാവിലെ 9 മണി മുതൽ 12 മണിവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം. ശേഷം പള്ളിക്കരയിലെ വീട്ടിലെത്തിക്കും. വൈകിട്ട് ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ ഖബറടക്കം.

Also Read: ഇന്നച്ചനും മാമുക്കോയയും കൂട്ടത്തിലിപ്പോൾ സിദ്ദിഖും… റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി; വേദനയോടെ നടന്‍ സായ്കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News