‘ലോകം കണ്ട ഏറ്റവും നല്ല സോഷ്യലിസ്റ്റാണ് മഹാബലി’, എല്ലാ മനുഷ്യരെയും ഒരുപോലെ കാണണമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്: മമ്മൂട്ടി

ലോകം കണ്ട ഏറ്റവും നല്ല സോഷ്യലിസ്റ്റാണ് മഹാബലിയെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. എല്ലാ മനുഷ്യരെയും ഒരുപോലെ കാണണമെന്നാണ് അദ്ദേഹം പഠിപ്പിച്ചതെന്നും, നമുക്ക് ഒരേ മനസ്സുള്ള മനുഷ്യരാകാമെന്നും സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്‌ഘാടന വേദിയിൽ വച്ച് മമ്മൂട്ടി പറഞ്ഞു.

ALSO READ: ആഘോഷലഹരിയില്‍ രാജനഗരി; ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം

മമ്മൂട്ടി പറഞ്ഞത്

കേരളത്തിലെ ജനങ്ങളുടെ വലിയ ആഘോഷമാണ് അത്തച്ചമയം. കേരള ടൂറിസത്തിൻ്റെ ട്രേഡ് മാർക്കായി മാറി കഴിഞ്ഞു ഓണാഘോഷ പരിപാടികൾ. ഇന്ന് പ്രജകളാണ് രാജാക്കന്മാർ.  ലോകം കണ്ട ഏറ്ററ്വും നല്ല സോഷ്യലിസ്റ്റ് ആണ് മഹാബലി എല്ലാവരെയും ഒരുപോലെ കാണണം എന്നാണ് മഹാബലി പറഞ്ഞത്. ദൃഷ്ടിയിൽ പോലും മനുഷ്യരെല്ലാവരും ഒരുപോലെയല്ല പക്ഷെ മനസ്സ്‌ കൊണ്ടും സ്നേഹം കൊണ്ടും പെരുമാറ്റം കൊണ്ടും പരസ്പരമുള്ള സൗഹാർദ്ദം കൊണ്ടും നമുക്ക് ഒരേ മനസ്സുള്ള മനുഷ്യരാകാം. അതിന് ഈ ആഘോഷങ്ങളും ഈ സങ്കൽപ്പങ്ങളും ഉപകരിക്കട്ടെ. ഓണത്തിന്റെ നല്ല നാളുകൾ അത്തം മുതൽ പത്തു ദിവസം വരേക്ക് മാത്രം ചുരുങ്ങാതെ 365 ദിവസവും ഈ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ. എല്ലാവർക്കും അത്ത ആഘോഷ ആശംസകൾ, ഓണാശംസകൾ

ALSO READ: ‘മയാമിയിൽ മാറ്റത്തിൻ്റെ മിശിഹാ’, അമേരിക്കൻ ലീഗിൽ ഇന്റർമയാമിക്ക് കിരീടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News