‘മമ്മൂട്ടി ദി മാൻ ഓഫ് മാസ്മരികം’, പുതുവർഷത്തിൽ പുതിയ മുഖം, അമ്പരപ്പിക്കുന്ന ഭ്രമയുഗത്തിന്റെ പോസ്റ്റർ പുറത്ത്; ഇത് ഭീകരം എന്ന് ആരാധകർ

പ്രേക്ഷകർക്ക് പുതുവത്സര സമ്മാനവുമായി ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ഒരു പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ നിർമിച്ച ചിത്രം ഒരു ക്ലാസിക് ഹൊറർ വിഭാഗത്തിലാണ് പുറത്തിറങ്ങുന്നത്. വലിയ വരവേൽപ്പാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.

ALSO READ: പിഎച്ച്‌ഡി കലത്തിൽ ഇട്ട് വേവിച്ചാൽ കഞ്ഞിയാകുമോ? നാല് ബിരുദാനന്തര ബിരുദങ്ങൾ ഉള്ള യുവാവ് ജീവിക്കാൻ പച്ചക്കറി വിൽക്കുന്നു

ഭ്രമയുഗത്തിൽ മമ്മൂക്ക ഹലോവീൻ വേഷത്തിലാണോ എന്ന സംശയം ഉണർത്തുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. കറുത്ത വസ്ത്രം ധരിച്ച, മുഖം വ്യക്തമല്ലാത്ത ഹാലോവീൻ ആമ്പിയൻസോട് കൂടിയ ഒരു ചിത്രമാണ് പ്രചരിച്ചിരിരുന്നത്. ഭ്രമയുഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിൽ മമ്മൂക്കയാണോ ഉള്ളത് എന്ന് വ്യക്തമല്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ ചിത്രം അടിപൊളിയാകുമെന്നാണ് അന്ന് ആരാധകർ വിലയിരുത്തിയത്.

ALSO READ: വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടായതോടെ വാലിബനാവാൻ മോഹൻലാൽ ‘4 ഡി’ തീരുമാനങ്ങൾ എടുത്തു, അതാണ് ആ പോസ്റ്ററുകളില്‍ കാണുന്നതെന്ന് ജിം ട്രെയ്‌നർ

നൂറു വർഷത്തോളം പഴക്കമുള്ള ഒരു പ്രേതകഥയാണ് ഭ്രമയുഗത്തിന്റേതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 5 ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ ആദ്യ പാൻ ഇന്ത്യൻ സിനിമയാണെന്നും, ചിത്രം മുഴുവനായും ബ്ളാക് ആൻഡ് വൈറ്റിലാണെന്നുമാണ് റിപ്പോർട്ടുകൾ വ്യകതമാകുന്നത്. 40വർഷത്തിനടുത്ത് ആദ്യമായിട്ടായിരിക്കും ഒരു ചിത്രം ബ്ലാക്ക് & വൈറ്റിൽ റിലീസ് ആവാൻ പോവുന്നതെന്നാണ് സോഷ്യൽ മീഡിയ ചിത്രത്തെ കുറിച്ച് പറയുന്നത്. എന്നാൽ ശവം എന്ന സിനിമയും ചില ബംഗാളി ചിത്രങ്ങളും സമീപകാലത്ത് ഇത്തരത്തിൽ ഇറങ്ങിയിട്ടുണ്ടെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News