പഠിക്കാൻ സമർത്ഥരായ 200 വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ വിദ്യാഭ്യാസ സഹായം, വിവരങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

പഠിക്കാൻ സമർത്ഥരായ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുമായ 200 വിദ്യാര്‍ത്ഥികള്‍ക്ക് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്‍റെ കീ‍ഴില്‍ സമ്പൂർണ്ണ വിദ്യാഭ്യാസ സഹായം നല്‍കുമെന്ന് നടന്‍ മമ്മൂട്ടി. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അദ്ദേഹം വിവരങ്ങള്‍ പങ്കുവെച്ചത്. വിദ്യാമൃതം 3 എന്നാണ് സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്.
പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎമ്മുമായി സഹകരിച്ച് എഞ്ചിനീറീയറിങ്,ഫാർമസി,ബിരുദ, ഡിപ്ലോമ കോഴ്‌സുകളിൽ ആണ് സഹായം ലഭ്യമാക്കുകയെന്നാണ് കുറിപ്പില്‍ വിശദീകരിച്ചരിക്കുന്നത്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടാന്‍9 946485111, 9946484111, 9946483111 എന്നീ നമ്പറുകളും നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News