മഹാനടനത്തിന്റെ ഏഴാം വരവ്: അര നൂറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിൽ തന്നിലെ നടനെ ഇപ്പോഴും തേച്ച് മിനുക്കുന്ന മമ്മൂട്ടി

Mammootty

അരുണിമ കല പ്രദീപ്

കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുകയാണ്. ആരൊക്കെയാണ് പുരസ്കാര ജേതാക്കൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. അതിൽ ഏറ്റവുമധികം ആകാംക്ഷയുള്ളത് മികച്ച നടൻ ആരാണ് എന്ന് അറിയാനാണ്. അവാർഡ് നേടിയവരുടെ പേരുകൾ ഓരോന്ന് ഓരോന്നായി മന്ത്രി പറഞ്ഞ് തുടങ്ങി. വളരെ അഭിമാനത്തോടെ മന്ത്രി ആ പേര് പ്രഖ്യാപിച്ചു. ”മികച്ച നടൻ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി… പ്രിയപ്പെട്ട മമ്മൂക്ക….”

പ്രഖ്യാപനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഒരു ആഘോഷരാവ് തന്നെയായിരുന്നു. പ്രിയനടന്റെ ഈ നേട്ടം ഇരുകൈയ്യും നീട്ടി മലയാളികൾ സ്വീകരിച്ചു. പലരും ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും എഴുതിത് ”അറിയാല്ലോ.. മമ്മൂട്ടിയാണ്” എന്ന തലവാചകമായിരുന്നു. അതെ മമ്മൂട്ടിയുടെ ഈ നേട്ടം മലയാളികൾക്ക് ഒരല്പം പേഴ്സണലാണ്.

ALSO READ: മമ്മൂട്ടിയുടെ മഹാനടനത്തിന് വീണ്ടും അംഗീകാരം; പ്രേക്ഷകരെ വിസ്മയിപ്പിച്ച ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയും ചാത്തനും

ഒരു ആറ് മാസത്തെ ഇടവേളയിലായിരുന്നു നടൻ മമ്മൂട്ടി. ആ സമയത്തെല്ലാം തങ്ങളുടെ പ്രിയതാരത്തെ മിസ് ചെയ്യുന്ന പ്രേക്ഷകരായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. മലയാള സിനിമാ ലോകത്തേക്ക് അദ്ദേഹം എത്രയും പെട്ടന്ന് കടന്നുവരാൻ അവർ അത്രയേറെ ആ​ഗ്രഹിച്ചിരുന്നു. ആ ഇടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ റീ എൻട്രിയ്ക്ക് കൊടുക്കാവുന്ന അത്രയും സ്നേഹം നൽകി അവർ അവരുടെ സ്വന്തം മമ്മൂക്കയെ സ്വീകരിച്ചു. ആ വരവിനെ മലയാളികൾ വലിയ ആഘോഷമാക്കി മാറ്റി. പിന്നീട് നടന്ന മമ്മൂക്കയുടെ സിനിമയുടെ ഒരോ അപ്ഡേഷനുകൾക്കും ​ഗംഭീര വരവേൽപ്പും ലഭിച്ചു. എല്ലാവരുടേയും ഫേവറേറ്റ് ആയ മമ്മൂക്കയ്ക്കാണ് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ആവാർഡ് എന്ന് കൂടി അറിയുമ്പോൾ ബാക്കി പിന്നെ പറയാനുണ്ടോ.. തലമുറകളെ ഭ്രമിപ്പിച്ച് കൊണ്ടുള്ള മഹാനടന്റെ ഈ ഏഴാം വരവ് കേരളം അഘോഷിച്ച് കൊണ്ടേയിരിക്കുകയാണ്.

അടിയൊ‍ഴുക്കുകള്‍, ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം, വിധേയൻ, പൊന്തൻമാട, വാത്സല്യം, കാ‍ഴ്ച, പാലേരി മാണിക്യം, നൻപകല്‍ നേരത്ത് മയക്കം ഒടുവിൽ ദാ ഭ്രമയുഗവും. അതെ.. മമ്മൂക്ക ഒരോ തവണയും തന്നിലെ നടനെ തേച്ച് മിനുക്കി തന്റെ സിനിമായാത്ര തുടരുകയാണ്. അദ്ദേഹത്തിന്റെ യാത്രയ്ക്കൊപ്പം മലയാള സിനിമയെ ചേർത്ത് പിടിച്ച് നമ്മളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News