ആദ്യ സ്ഥാനങ്ങളിൽ യുവതാരങ്ങൾ; മമ്മൂട്ടി മൂന്നാംസ്ഥാനത്ത്

കേരളം ലോകത്തിനു സമ്മാനിച്ച അഭിനയ പ്രതിഭയാണ് മമ്മൂട്ടി. സിനിമയുടെ തെരഞ്ഞെടുപ്പിലും കാമ്പുള്ള കഥാപാത്രങ്ങൾ കൊണ്ടും അഭിനയ മികവ് കൊണ്ടും മമ്മൂട്ടി വിസ്മയിപ്പിച്ച വർഷമാണ് 2023. ബോക്സ് ഓഫീസ് കളക്ഷനിലും മമ്മൂട്ടി മുന്നിട്ടുനിന്നിരുന്നു. പക്ഷെ ആഗോള കളക്ഷനിൽ ഒന്നാംസ്ഥാനത്ത് എത്താൻ അദ്ദേഹത്തിന്റെ സിനമകൾക്കായില്ല എന്നത് ഏറെ കൗതുകകരമായ കാര്യമാണ്. അപ്രതീക്ഷിതമായിട്ട് മലയാളത്തിൽ സംഭവിച്ച ഹിറ്റുകളാണ് കോടികള്‍ നേടിയിട്ടും മമ്മൂട്ടി ചിത്രത്തിന് ബോക്സ് ഓഫീസില്‍ ഒന്നാമത് എത്താൻ കഴിയാതിരുന്നതിന്റെ കാരണം.

ALSO READ: ടി20 പോരാട്ടം; പരമ്പര നേടാന്‍ ഇന്ത്യ, മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ഓസ്‌ട്രേലിയ

അന്വേഷണത്തിന്റെ പുത്തൻ രീതികൾ മലയാളികൾക്ക് മുന്നിലെത്തിച്ച ‘കണ്ണൂര്‍ സ്‍ക്വാഡാണ്’ 2023ലെ മമ്മൂട്ടിയുടെ വമ്പൻ ഹിറ്റ് ചിത്രം. ഭീഷണിയെന്നോണം മറ്റു റിലീസുകളുണ്ടായിട്ടും ‘കണ്ണൂർ സ്‌ക്വാഡ്’ ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബിൽ കയറുകയും ചെയ്തു. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് ആഗോളതലത്തില്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് കണക്കിലെടുക്കുമ്പോള്‍ 2023ല്‍ മൂന്നാം സ്ഥാനം മാത്രമാണ്.

ജൂഡ് ആന്റണി ജോസഫിന്റെ ചിത്രം ‘2018’ ആണ് ആഗോള ബോക്സ് ഓഫീസില്‍ മലയാള സിനിമയിൽ ഒന്നാമതെത്തിയത്. ടൊവിനൊ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, കലൈരസ്സൻ, അപർണ ബാലമുരളി, തൻവി റാം തുടങ്ങിയ നിരവധി യുവ താരങ്ങള്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് 2018. മലയാളത്തിന്റെ ആദ്യ 200 കോടി ക്ലബ് ചിത്രമെന്ന നേട്ടവും 2018ന് അവകാശപ്പെട്ടതാണ്. കേരളം നേരിട്ട പ്രളയത്തിന്റെ അനുഭവസാക്ഷ്യവും നേർചിത്രങ്ങളുമായിരുന്നു 2018. ലോകമെമ്പാടുമുള്ള മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച് ഹിറ്റാക്കുകയും ചെയ്ത സിനിമയാണ് 2018.

ALSO READ: രസമുണ്ടായിട്ടല്ല ‘രസം’ കുടിക്കുന്നത്; അതിനുപിന്നിലും ചിലകാരണങ്ങള്‍ ഉണ്ട്

റിലീസിനു മുൻപ് വലിയ പ്രതീക്ഷകൾ ഇല്ലാതിരുന്ന ‘ആര്‍ഡിഎക്സ്’ യുവതാരങ്ങളുടെ മറ്റൊരു ഹിറ്റ് ചിത്രമാണ്. ഓണത്തിന് വന്ന് വമ്പൻ വിജയ ചിത്രമായി മാറിയ ആര്‍ഡിഎക്സ് മലയാളക്കരയെ ഒന്നാകെ ത്രില്ലടിപ്പിച്ചു. നഹാസ് ഹിദായത് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ നായകരായി എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News