
യുദ്ധത്തിൽ മനുഷ്യർ ജയിക്കട്ടെയെന്ന് മമ്മൂട്ടി. അല്ലെങ്കിൽ മനുഷ്യത്വമെങ്കിലും ജയിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയിൽ സംവിധായകൻ ടി വി ചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യപക്ഷം പറയുന്ന കലാമൂല്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് ടി വി ചന്ദ്രനെന്നും മമ്മൂട്ടി പറഞ്ഞു.
സംവിധായകൻ ടി വി ചന്ദ്രൻ,തൻറെ ചലച്ചിത്ര ജീവിതത്തിൽ അമ്പതാണ്ട് പൂർത്തിയാക്കുന്ന വേളയിൽ അദ്ദേഹത്തെ ആദരിക്കുന്നതിനായി കൊച്ചി ഇടപ്പള്ളിയിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് മമ്മൂട്ടി യുദ്ധത്തെക്കുറിച്ച് സംസാരിച്ചത്. ഇപ്പോൾ ഒരു യുദ്ധം നടക്കുകയാണ്. ആ യുദ്ധത്തിൽ ആര് ജയിക്കുമെന്നറിയില്ല. പക്ഷേ മനുഷ്യർ ജയിക്കണമെന്നാണ് തൻറെ ആഗ്രഹമെന്ന് മമ്മൂട്ടി പറഞ്ഞു.
Also read: ശ്രീകാര്യത്ത് വ്യാപാരിക്ക് നേരെ ക്രൂരത; മാലയും പണവും കവർന്നു
പൊന്തൻമാട ഉൾപ്പടെ മനുഷ്യപക്ഷം പറയുന്ന കലാമൂല്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് ടി വി ചന്ദ്രനെന്നും മമ്മൂട്ടി പറഞ്ഞു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഇന്ത്യയുടെ കേരള റീജ്യൺ സംഘടിപ്പിച്ച ആദരണച്ചടങ്ങിൽ സംവിധായകരായ കമൽ,ജോഷി മാത്യു,നടൻമാരായ ഷൈൻ ടോം ചാക്കൊ,സുധീഷ്,ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചുരുങ്ങിയ വാക്കുകളിൽ ടി വി ചന്ദ്രൻറെ മറുപടി പ്രസംഗം. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയുടെ ദൃശ്യതാളം മാസിക ചടങ്ങിൽ പ്രകാശനം ചെയ്തു. ടി വി ചന്ദ്രൻറെ സമ്പൂർണ്ണ തിരക്കഥയുടെ പ്രകാശനം ജോയ് മാത്യുവും നിർവ്വഹിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

