പതിവ് തെറ്റിക്കാതെ ഇത്തവണയും രാത്രിയില്‍ ആരാധകരെ കാണാന്‍ മമ്മൂട്ടിയെത്തി, ഒപ്പം ദുല്‍ഖറും

എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണത്തെ പിറന്നാള്‍ ദിനത്തിലും മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ഒത്തുകൂടി ആരാധകര്‍. കാത്തിരിപ്പിന് ശേഷം മമ്മൂട്ടി ആരാധകരെ കാണാനെത്തി. ഇത്തവണ അദ്ദേഹത്തിനൊപ്പം ദുല്‍ഖറും ആരാധകരെ കാണാന്‍ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു.

രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകര്‍ എത്തിത്തുടങ്ങി. 12 മണി ആയപ്പോഴേക്കും മഴയെ പോലും അവഗണിച്ച് മമ്മൂട്ടിയുടെ വീടിനു മുന്നില്‍  ആരാധകര്‍ നിറഞ്ഞു.

Also Read : ‘അഭിനയ സാമ്രാജ്യങ്ങളുടെ അമരക്കാരൻ’ മലയാളത്തിൻ്റെ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ഇത്തവണ മമ്മൂട്ടിയ്ക്ക് ജന്മദിനം ആശംസിക്കാന്‍ താരത്തിന്റെ വീട്ടുപടിക്കല്‍ എത്തി. പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് ആരാധകര്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിയുടെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ചാണ് മിക്കവരും എത്തിയത്.

72-ാം വയസിലേക്ക് കടന്നിരിക്കുകയാണ് മമ്മൂട്ടി. സിനിമാ, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ആശംസകളറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കാല്‍ ലക്ഷം രക്തദാനം സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News