“സിനിമയില്‍ എന്നെ ആരെങ്കിലും അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും”, മമ്മൂട്ടിയുടെ വാക്കുകൾ വേദനയോടെ ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോഗ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് മമ്മൂക്ക തന്റെ ഉമ്മയെകുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ്.

“ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയുമെന്നും എന്റെ ഉമ്മ ഒരു പാവമാണ് എന്നുമായിരുന്നു ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞിരുന്നത്.

“ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല, മറ്റ് മക്കളോടാണ് കൂടുതല്‍ സ്‌നേഹം എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കു”മെന്നും മമ്മൂട്ടി കൗതുകപൂർവ്വം അഭിമുഖത്തിൽ ഓർമ്മിച്ചെടുത്തിരുന്നു.

മമ്മൂട്ടി ഉമ്മയെക്കുറിച്ച് പങ്കുവച്ച ഹൃദയഹാരിയായ വാക്കുകൾ സോഷ്യൽ മീഡിയ വേദനയോടെ പങ്കുവയ്ക്കുന്നുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു മമ്മൂട്ടിയുടെ ഉമ്മയുടെ അന്ത്യം.

മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ

എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം. എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും. അങ്ങനൊന്നും പറയാന്‍ ഉമ്മയ്ക്ക് അറിയല്ല.

ഉമ്മ ഇപ്പേള്‍ കുറേ ദിവസമായി എന്റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയ മകന്റെ അടുത്തേയ്ക്ക് പോകണമെന്ന്, ‘എന്നെ അവിടെക്കൊണ്ടാക്ക്’ എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും. എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ. ‘ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്‌നേഹം’ എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News