ഓപ്പറേഷൻ സിന്ദൂർ: യഥാർഥ ​ഹീറോകൾക്ക് സല്യൂട്ട്: മമ്മൂട്ടി

Mammootty

ഓപ്പറേഷൻ സിന്ദൂർ, യഥാർഥ ​ഹീറോകൾക്ക് സല്യൂട്ടെന്ന് മമ്മൂട്ടി. യഥാർഥ ഹീറോകൾക്ക് സല്യൂട്ട്. രാജ്യം ആവശ്യപ്പെടുമ്പോൾ ഇന്ത്യൻ സൈന്യം പ്രതികരിക്കും. ഓപ്പറേഷൻ സിന്ദൂർ അത് വീണ്ടും തെളിയിച്ചിരിക്കുന്നു. ‍‍ഞങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും, പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. എന്നാണ് സൈന്യത്തിന് നന്ദി രേഖപ്പെടുത്തി മമ്മൂട്ടി സാമൂഹികമാധ്യമത്തിൽ കുറിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ എന്ന് നാമകരണം ചെയ്ത സൈനിക ഓപ്പറേഷനിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തത്.

കര,നാവിക,വ്യോമ സേനകള്‍ സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഭീകര സംഘടനകളായ ജെയ്ഷ ഇ മൊഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നിവരുടെ കേന്ദ്രങ്ങളാണ് തകർത്തത്. ഇന്ത്യയിലേക്ക് ഭീകരരെ കടത്തി വിടാൻ സജ്ജമാക്കുന്ന ലോഞ്ച് പാഡുകളും ഇന്ത്യൻ സൈന്യം തകർത്തു.

Also Read: ആരാണ് കേണൽ സോഫിയ ഖുറേഷി? സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്തുകൊണ്ട്?

ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനം മുരിഡ്കയിലെ ലഷ്കർ ആസ്ഥാനം എന്നിവയാണ് തകർത്ത പ്രധാന ഭീകര കേന്ദ്രങ്ങൾ. ഇന്ത്യൻ സമയം പുലർച്ചെ 1.44 നാണ് ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News