
സിനിമാ ലോകത്ത് 40 വർഷം തികയ്ക്കുന്ന സിബി മലയിലിന് ആശംസകളുമായി മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. തുടക്കകാലത്ത് പടയോട്ടം എന്ന സിനിമയിലേക്ക് തന്നെ നിർദേശിച്ചത് സിബി മലയിലായിരുന്നുവെന്നും. അന്നത്തെ സൗഹൃദവും മമ്മൂട്ടി ഓർക്കുന്നു. സിബിയുടെ ആദ്യത്തെ ചിത്രമായ മുത്താരംകുന്ന് പി ഓയ്ക്ക് ഒരു കാരണമായി പറയാവുന്ന സംഭവവും മമ്മൂട്ടി ആശംസയിൽ പങ്കുവെയ്ക്കുന്നുണ്ട്.
അക്കാലത്ത് മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരും മറ്റും ചിത്രത്തെ പറ്റി അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ മദ്രാസിലെ ഹോട്ടൽ റൂമിലേക്ക് കത്ത് അയക്കുമായിരുന്നു. അതിലൊരു കത്ത് ശ്രീനിവാസൻ പൊട്ടിച്ചുവായിച്ചതായിരുന്നു മുത്താരം കുന്ന് സിനിമയിലേക്ക് എത്താനുള്ള കാരണങ്ങളിൽ ഒന്ന്.
ആ ചിത്രത്തിൽ ആരാധിക മമ്മൂട്ടിച്ചേട്ടൻ എന്ന് വിളിക്കുന്നത് ഉപയോഗിച്ചിട്ടുണ്ട്. സിബിയുമായി ഒത്ത് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും സിബി എന്ന സംവിധായകന്റെ കഴിവ് അളക്കുന്നതിന് തനിക്ക് രണ്ട് ചിത്രങ്ങൾ മാത്രം മതിയെന്നും അത് തന്നെ ധാരളമാണെന്നും മമ്മൂട്ടി പറയുന്നുണ്ട്. ഒന്ന് തനിയാവർത്തനവും മറ്റൊന്ന് ആഗസ്റ്റ് 1 ഉം. രണ്ടും രണ്ട് ധ്രുവങ്ങളിലുള്ള സിനിമകളാണ്. മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങളേയും സിനിമകളേയും സംഭവാന ചെയ്ത സിബിക്ക് സ്നേഹാശംസകൾ നേരാൻ ആദ്യ ചിത്രത്തിലെ തന്നെ കഥാപാത്രത്തെ തന്നെ മമ്മൂട്ടി കടം എടുത്തു. “പ്രിയപ്പെട്ട സിബിക്ക് സ്നേഹപൂർവം മമ്മൂട്ടിച്ചേട്ടൻ”
കേൾക്കാം പ്രിയപ്പെട്ട സിബിക്ക് മമ്മൂട്ടച്ചേട്ടൻ ആശംസകൾ നേർന്നത്:-

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here