ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാൻ്റെ വസതിക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; യുവാവ് അറസ്റ്റിൽ

ഓപ്പണ്‍ എ ഐ സിഇഒ സാം ഓള്‍ട്ട്മാൻ്റെ വസതിക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഓള്‍ട്ട്മാൻ്റെ സാൻ ഫ്രാൻസിസ്കോയിലുള്ള വസതിക്ക് നോരെയാണ് 20കാരൻ പെട്രോള്‍ ബോംബെറിഞ്ഞത്. പുലർച്ചെ നാല് മണിക്കാണ് സംഭവം. പെട്രോള്‍ ബോംബ് പൊട്ടുകയും ഗേറ്റിന് തീപിടിക്കുകയും ചെയ്തു. പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ വ്യക്തി പിന്നീട് ഓപ്പണ്‍ എഐയുടെ ഓഫീസിലേക്ക് പോകുകയും കെട്ടിടത്തിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം, ആർക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല. എന്നാൽ ഇതിനുമുൻപും ഓപ്പണ്‍ എഐയുടെ ഓഫീസിനു നേരെ സുരക്ഷാ ഭീഷണികള്‍ ഉയർന്നിട്ടുണ്ട്. ക‍ഴിഞ്ഞ വർഷം നവംബറിലും സമാനമായ സുരക്ഷാ ഭീഷണി ഉയർന്നിട്ടുണ്ട്.

ALSO READ: ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ ‘ജാഗ് വിക്രം’

ഓപ്പണ്‍ എഐയുടെ ഓഫീസുകളിൽ ആക്രമണം നടത്തുമെന്ന് ഒരാള്‍ ഭീഷണി മു‍ഴക്കിയതിന് പിന്നാലെ ഏറെ നാള്‍ ഓഫീസ് അടച്ചിട്ടിരുന്നു. ഈ വർഷം കമ്പനിയുടെ മിഷൻ ബേ ഓഫീസിന് പുറത്തും പ്രതിഷേധങ്ങൾ നടന്നിരുന്നു. അതേസമയം, ഇപ്പോള്‍ നടന്ന ആക്രമണത്തിന് പിന്നിലുള്ള കാരണം അവ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News