‘എഴുന്നേറ്റ് ജോലിക്ക് പോടാ’; ഉറക്കത്തിലായിരുന്ന ഏഴാം ക്ലാസുകാരനായ മകന്റെ മുഖത്തടിച്ച് പിതാവ്; അറസ്റ്റ്

ഉറക്കത്തിലായിരുന്ന മകന്റെ മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പിതാവ് അറസ്റ്റില്‍. കൊല്ലം ചിതറയിലാണ് സംഭവം നടന്നത്. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. രാജേഷിന്റെ നിരന്തര ഉപദ്രവം സഹിക്കവയ്യാതെ ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു.

Also Read: ‘ഫോണിന്റെ നിയന്ത്രണം ഹാക്ക് ചെയ്യപ്പെടാം; ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യരുത്’; മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയോട് ‘എഴുന്നേറ്റ് ജോലിക്ക് പോടാ’ എന്ന് അലറിയ ശേഷം ഇയാള്‍ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റു നിലത്തുവീണ കുട്ടിയെ രാജേഷിന്റെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ കണ്ണിനും ചുണ്ടിനും സാരമായി പരുക്കേറ്റിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷിനെതിരെ പൊലീസ് കേസെടുത്തു.

Also Read: ആദ്യമായി ശബരിമലയില്‍ ദര്‍ശനം നടത്തി നടി പാര്‍വതി

മകന്‍ നിരന്തരം കൊച്ചുമകനെ ഉപദ്രവിച്ചിരുന്നതായി രാജേഷിന്റെ അച്ഛന്‍ പൊലീസിനോട് വിശദീകരിച്ചു. ഉപദ്രവം സഹിക്കവയ്യാതെയാണ് രാജേഷിന്റെ ഭാര്യ വീടുവിട്ടിറങ്ങിയത്. അമ്മ പോയതോടെ രാജേഷിന്റെ മാതാപിതാക്കളുടെ സംരക്ഷണത്തിലായിരുന്നു കുട്ടി. രാജേഷ് ഉപദ്രവിക്കുമെന്ന ഭീതിയിലാണ് വീട്ടില്‍ കഴിഞ്ഞിരുന്നതെന്ന് പിതാവ് പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News