തിരുവനന്തപുരത്ത് മധ്യവയസ്കയുടെ മാല പൊട്ടിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം മംഗലാപുരത്ത് മധ്യവയസ്കയുടെ മാല പൊട്ടിച്ച പ്രതി അറസ്റ്റിൽ. കഴക്കൂട്ടം സ്വദേശി സുജിത്ത് (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ 15 ന് ഉച്ചയ്ക്ക് 12.30 നായിരുന്നു മംഗലപുരം ഇടവിളാകം പിഎസ് ഭവനിൽ സുനിത (50)യുടെ താലിമാല ബൈക്കിലെ സുജിത് കവർന്നത്. പോത്തൻകോട് കടയിൽ ജോലി ചെയ്യുന്ന ഭർത്താവിന് ഭക്ഷണവുമായി പോകുന്ന വഴിയിലാണ് ഡിയോ സ്കൂട്ടറിലെത്തിയ കള്ളൻ സുനിതയുടെ കഴുത്തിൽ കടന്ന മൂന്നു പവൻ സ്വർണ്ണ മാല കവർന്നത്. ആളൊഴിഞ്ഞ ഇടറോഡിൽ വച്ചാണ് മാല കവർന്നത്.

Also Read: നെറ്റ്, നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ച്; സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉൾപ്പടെ 9 പേർ റിമാൻഡിൽ

പൊട്ടിച്ചെടുക്കുന്നതിനിടെ മാലയുടെ താലിയും കൊളുത്തും നിലത്ത് വീണു. ബാക്കി കള്ളൻ കൊണ്ടുപോയിരുന്നു. ഇയൾ നിരവധി കേസുകളിൽ പ്രതിയാണ്. 12 മോഷണ കേസുകളും 6 മയക്കുമരുന്ന് കേസുകളും ഇയാൾക്കെതിരെയുണ്ട്. കഴക്കൂട്ടം, കഠിനംകുളം മ്യൂസിയം, മെഡിക്കൽ കോളേജ്, ഫോർട്ട്, ശ്രീകാര്യം, തുമ്പ എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്. അടുത്തിടെ മുസിയം സ്റ്റേഷനിൽ എംഡിഎംഎയുമായി ഇയാൾ പിടിയിലായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മാല മോഷണം സമ്മതിച്ചത്.

Also Read: നാടൻ കലാകാരന്മാരെ സംരക്ഷിക്കണമെന്നാണ് സർക്കാർ നിലപാട്; ഇതിനെല്ലാം വേണ്ടിയാണ് കേരളീയം സർക്കാർ സംഘടിപ്പിച്ചത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News