ആണ്‍കുഞ്ഞിനെ വേണമെന്ന് ആവശ്യം; തെലങ്കാനയിൽ ഗർഭിണിയെയും രണ്ട് പെണ്‍മക്കളെയും അച്ഛൻ സ്വിമ്മിങ്ങ് പൂളിൽ മുക്കിക്കൊന്നു

telengana murder

തെലങ്കാനയിൽ ഗർഭിണിയെയും രണ്ട് പെണ്‍മക്കളെയും സ്വിമ്മിങ്ങ് പൂളിൽ മുക്കി കൊലപ്പെടുത്തിയതിന് പിന്നാലെ അച്ഛൻ അറസ്റ്റിൽ. തെലങ്കാന ഹനംകൊണ്ട ജില്ലയിൽ അസറുദ്ദീൻ ആണ് അറസ്റ്റിലായത്. മകൻ വേണമെന്ന് അസറുദ്ദീൻ നിരന്തരം ആഗ്രഹിച്ചിരുന്നതായി പൊലീസ് പറയുന്നു. മൂന്നാമത്തെ കുഞ്ഞും പെണ്‍കുഞ്ഞായിരിക്കുമെന്ന ഭയത്താലാണ് അമ്മയെയും രണ്ട് പെണ്‍മക്ക‍ളെയും അസറുദ്ദീൻ കൊലപ്പെടുത്തിയത്.

ഫർഹത്ത് (26), ഉമേറ (8), അയേഷ (6) എന്നിവരാണ് മരിച്ചത്. യുവതിയെയും മക്കളെയും കൊലപ്പെടുത്തുന്നതിന് മുൻപ് അസറുദ്ദീൻ സിസിടിവി ക്യാമറ വിച്ഛേദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. അബദ്ധത്തിൽ സ്വിമ്മിങ്ങ് പൂളിലേക്ക് മൂവരും വീണെന്നും രക്ഷപ്പെടുത്താനായില്ലെന്നും മൂവരെയും ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ അസറുദ്ദീൻ പറഞ്ഞുവെന്ന് പൊലീസ് പറയുന്നു.

ALSO READ: 30,000 അടി ഉയരത്തിൽ 167 കോടിയുടെ തട്ടിപ്പ്: ഇൻഷുറൻസ് തുകയ്ക്കായി ട്രെക്കർമാർക്ക് വിഷം നൽകും, പിന്നാലെ രക്ഷാപ്രവർത്തനം; എവറസ്റ്റ് ഗൈഡുകൾക്കെതിരെ കേസ്

അസറുദ്ദീന് സ്വന്തമായി സിമന്റ് കട്ട നിർമാണശാലയുണ്ട്. അസറുദ്ദീൻ്റെ അച്ഛൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. അസറുദ്ദീന് സ്വന്തമായി സ്വിമ്മിങ്ങ് പൂളുമുണ്ടായിരുന്നു. അവിടെവെച്ചാണ് ദാരുണമായ സംഭവം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News