
തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ സായാഹ്ന സവാരിക്കിറങ്ങിയ 80 വയസ്സുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത ഇരുപത്തി മൂന്നുകാരൻ പിടിയിൽ. മോഷണക്കേസിൽ അറസ്റ്റിലായിരുന്ന പ്രതി ശനിയാഴ്ചയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ബലാത്സംഗം ചെയ്യുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. വൈദ്യചികിത്സയ്ക്ക് പുറമേ അതിജീവിതയെ മനഃശാസ്ത്ര കൗൺസിലിംഗിനും വിധേയയാക്കിയിട്ടുണ്ട്. ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സാഹസികമായാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പിടിക്കാനെത്തിയ പൊലീസുകാർക്ക് നേരെ കത്തിവീശിയതോടെ, ഇയാളുടെ കാലിൽ വെടിവച്ചാണ് പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പ്രതിയുടെ ആക്രമണത്തിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റതായും മറ്റു വഴികളില്ലാതെ വന്നപ്പോഴാണ് പ്രതിയുടെ മുട്ടിന് താഴെ വെടിവെക്കേണ്ടി വന്നതെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റ പൊലീസുകാർ ചികിത്സയിലാണ്.
സംഭവം തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോരിനും തുടക്കമിട്ടു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭരണകക്ഷിയായ ഡിഎംകെയെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

