
ആര്യനാട് : 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കനെ ആര്യനാട് പൊലീസ് അറസ്റ്റു ചെയ്‌തു. ആര്യനാട് – അന്തിയറ സ്വദേശി ഇൻവാസി (56) നെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ചികിത്സക്ക് പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് നടന്ന പരിശോധനയിലാണ് രണ്ടു മാസം ഗർഭിണിയാണ് എന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ശേഷം ആശുപത്രിയിൽ എത്തിച്ച പ്രതിക്ക് വൈദ്യ പരിശോധനക്കിടെ ഈ സി ജി വ്യതിയാനം ഉണ്ടാവുകയും തുടർന്ന് പൊലീസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇന്നലെ രാത്രിയോടെ പ്രതിയെ റിമാന്റ് ചെയ്യുകയും ചെയ്‌തതായി ആര്യനാട് പൊലീസ് അറിയിച്ചു.
news summary: Aryanad police arrest middle-aged man for raping 14-year-old girl and impregnating her

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here