മെഡിക്കല്‍ സ്റ്റോറിന്റെ മറവില്‍ എംഡിഎംഎയും കഞ്ചാവും വിറ്റു; മെഡിക്കല്‍ സ്റ്റോര്‍ ഉടമ പിടിയില്‍

മെഡിക്കല്‍ സ്റ്റോറിന്റെ മറവില്‍ എംഡിഎംഎയും കഞ്ചാവും കച്ചവടം നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. പ്രാവച്ചമ്പലം സ്വദേശിയും ശാരദ മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയുമായ റെനിത് വിവേകിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

Also Read- ജനങ്ങള്‍ക്ക് ബിരേന്‍ സിംഗ് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ഇടത് എംപിമാര്‍

എംഡിഎംഎയും കഞ്ചാവും വില്‍പന നടത്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. മെഡിക്കല്‍ സ്‌റ്റോറിന്റെ മറവിലായിരുന്നു ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തിയത്. ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ 2.231 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് അറിയിച്ചു.

Also Read- ഭാര്യയ്ക്ക് താത്പര്യം കാമുകനൊപ്പം ജീവിക്കാന്‍; വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News