ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍

ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. സുവം ശുക്ല എന്നയാളാണ് അറസ്റ്റിലായത്. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.

also read- പിന്നീട് സംവിധാനത്തിലേക്ക് വരെ കടന്നാലോ എന്ന് ആലോചിച്ചു: അന്‍സിബ

പ്രതി വിമാനത്തിന്റെ ശുചിമുറിയില്‍ കയറി പുകവലിക്കാന്‍ തുടങ്ങിയപ്പോള്‍ ജീവനക്കാരും സഹയാത്രികനും ശ്രദ്ധിക്കുകയും വിമാനം ലാന്‍ഡ് ചെയ്തശേഷം പൈലറ്റിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാരെയും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു. ഉടന്‍ തന്നെ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

also read- പാമ്പുകളില്‍ കാണുന്ന വിര മനുഷ്യ മസ്തിഷ്‌കത്തില്‍ ജീവനോടെ കണ്ടെത്തി

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ സുവം ശുക്ലയെ ചോദ്യം ചെയ്ത ശേഷം ബിധാനഗര്‍ സിറ്റി പൊലീസിന് കീഴിലുള്ള എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. 1937ലെ എയര്‍ക്രാഫ്റ്റ് റൂള്‍സിലെ സെക്ഷന്‍ 25 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News