ജയില്‍ മോചിതനായിട്ട് ഒരാഴ്ച; മോഷണക്കേസില്‍ യുവാവ് വീണ്ടും പിടിയില്‍

ഒരാഴ്ചമുന്‍പ് ജയില്‍മോചിതനായ യുവാവ് മോഷണക്കേസില്‍ വീണ്ടും പൊലീസ് പിടിയിലായി. കോഴിക്കോട് കുന്നമംഗലം സ്വദേശി മുജീബിനെയാണ് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ മാഹി പൊലീസ് പിടികൂടിയത്. മോഷ്ടിച്ച സ്‌കൂട്ടറും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Also read- പത്ത് വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് വിലക്കി താലിബാന്‍

കുന്നമംഗലം ബിവറേജസ് ഔട്ട്ലെറ്റില്‍ മോഷണം നടത്തിയതിനാണ് മുജീബ് നേരത്തെ ജയിലിലായത്. ജൂലായ് 31-ന് ഇയാള്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി. തുടര്‍ന്നാണ് മാഹിയിലെത്തി സ്‌കൂട്ടര്‍ മോഷ്ടിച്ചത്. മാഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വടകരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Also read- ഉത്തര്‍പ്രദേശില്‍ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികള്‍ക്ക് മര്‍ദനം; സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടി, മൂത്രം കുടിപ്പിച്ചു

പൂട്ടുകളും ഷട്ടറുകളും പൊളിക്കാന്‍ ഉപയോഗിക്കുന്ന വിവിധ ആയുധങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ മുജീബ് കേരളത്തിലെ വിവിധയിടങ്ങളിലായി മുപ്പതോളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News